ഫാഷൻ പി.കെ സുധാകരൻ പിള്ള അന്തരിച്ചു.
കൊല്ലം : പ്രമുഖ വ്യവസായിയും ജീവകാരുണ്യ സാംസ്കാരിക പ്രവർത്തകനുമായ ഫാഷന്‍ പികെ സുധാകരന്‍പിള്ള (76) അന്തരിച്ചു. ഹൃദയാത്ഘാദം മൂലമാണ് അന്ത്യം. ഫാഷന്‍ ടെക്സ്റ്റയില്‍സ്, ഫാഷന്‍ ജ്യൂവലേഴ്സ് എന്നിവയുടെ സാരഥിയായിരുന്ന സുധാകരന്‍പിള്ള നഗരത്തിലെ നിരവധി സാംസ്കാരികപരിപാടികളുടെ അരങ്ങിലും അണിയറയിലും നിറഞ്ഞ വ്യക്തിത്വമാണ്. നല്ല വായനക്കാരനും പ്രഭാഷകനുമായിരുന്നു. നിരവധി ജീവകാരുണ്യപദ്ധതികളുമായി സഹകരിച്ച് ജനങ്ങളുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് അദ്ദേഹം.
0 Comments