banner

അച്ഛനെയും അമ്മയെയും വ്യാജപ്രമാണം ചമച്ച് ഇറക്കിവിട്ടു; പരാതിയിൽ പരിഹാരം കാണാതെ അഞ്ചാലുംമൂട് പോലീസ്, ഒടുവിൽ മുഖ്യമന്ത്രിയ്ക്ക് സങ്കടഹർജി!

കുരീപ്പുഴ : അച്ഛനെയും അമ്മയെയും വ്യാജ പ്രമാണം ചമച്ച് ഇറക്കിവിട്ടു എന്ന് ആരോപിച്ച് അഞ്ചാലുംമൂട് സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടിയില്ല. മാത്രമല്ല അന്വേഷണവുമില്ല. ഒടുവിൽ മുഖ്യമന്ത്രിയ്ക്ക് സങ്കടഹർജി നൽകി വൃദ്ധമാതാപിതാക്കൾ.

കൊല്ലം തൃക്കടവൂർ കുരീപ്പുഴ കല്ലുവിള കായൽവാരം വീട്ടിൽ ഗോപിനാഥനും ഭാര്യയായ വാസന്തിയുമാണ്  മദ്യപാനിയായ സ്വന്തം മകൻ്റെ ചെയ്തികളിലൂടെ കയറി കിടക്കാൻ വീടില്ലാതായിരിക്കുന്നത്, മകൻ തങ്ങളുടെ രേഖകൾ ഉപയോഗിച്ച് വ്യാജ പ്രമാണം നിർമ്മിയ്ക്കുകയും തുടർന്ന് വീട്ടിൽ നിന്നും ഇറക്കിവിട്ടു എന്നും ആരോപിച്ച് 2020 അഞ്ചാം മാസം അഞ്ചാലുംമൂട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു എന്നാൽ അന്വേഷണത്തിനായോ നടപടികൾ അറിയിക്കാനോ പോലീസ് ശ്രമിച്ചില്ലെന്ന് പരാതിക്കാരൻ പറയുന്നു. തൊണ്ണൂറ് ശതമാനത്തോളം കാഴ്ച ശക്തി നഷ്ടപ്പെട്ട ഗോപിനാഥൻ, തന്നെയും ഭാര്യയും ഞങ്ങളുടെ മരണം വരെ സംരക്ഷിച്ചു കൊള്ളാമെന്ന വ്യവസ്ഥയിൽ മകന്റെ പേരിലേയ്ക്ക് ഇഷ്ടദാനമായി പ്രമാണം രജിസ്റ്റർ ചെയ്യുവാൻ സന്നദ്ധനായിരുന്നു എന്നാൽ ഇദ്ദേഹത്തിൻ്റെ മകൻ വ്യവസ്തകൾ മാറ്റി ഇതിൽ കൃത്രിമം നടത്തി പ്രമാണം ഇയാളുടെ പേരിലേക്ക് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഇവ ബോധിപ്പിച്ച് 2020 ആറാം മാസം കൊല്ലം ആർ.ഡി.ഒയ്ക്കും പരാതി നൽകിയിരുന്നു എന്നാൽ യാതൊരു വിധ നടപടികളും ഇല്ലാതെയായപ്പോഴാണ് മുഖ്യമന്ത്രിയ്ക്കും, കൊല്ലം ജില്ലാ കളക്ടർക്കും 2021 ആറാം മാസം പരാതി നൽകിയത്.

തുടർന്ന് ജില്ലാ കളക്ടർക്കും മുഖ്യമന്ത്രിയ്ക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചാലുമൂട് പോലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം, അന്വേഷണ ഘട്ടത്തിൽ പൊലീസ് സംഘത്തിൻ്റെ മുന്നിലൂടെ പരാതിക്കാരൻ്റെ മകൻ പോയിട്ടും മൊഴിയെടുക്കാനോ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനോ പൊലീസ് ശ്രമിച്ചില്ല എന്ന് ആരോപണമുണ്ട്.

Post a Comment

0 Comments