ഭോപ്പാല്‍ : മധ്യപ്രദേശിലെ വിധിഷയില്‍ കിണറിന്‍റെ ചുറ്റുമതില്‍ തകര്‍ന്ന് പതിനഞ്ച് പേര്‍ കിണറ്റില്‍ വീണു. ഗഞ്ച്ബസോദയിലെ റെഡ് പ്ലാറ്റ്യു മേഖലയിലാണ് സംഭവം. കിണറ്റില്‍ വീണ കുട്ടിയെ രക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കിണറിന് സമീപം ആളുകള്‍ തിങ്ങിക്കൂടിയതിനെ തുടര്‍ന്ന് ചുറ്റുമതില്‍ തകരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേന എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പൊലീസ് ഉള്‍പ്പെടെ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനം നടക്കുകയാണെന്ന് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ ട്വീറ്റ് ചെയ്‌തു. ജില്ല കലക്‌ടറോടും പൊലീസ് സൂപ്രണ്ടിനോടും സംഭവ സ്ഥലത്തെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
0 تعليقات