banner

ലോക്ഡൗണിൽ ജീവിതം വഴിമുട്ടി: ബേക്കറി ഉടമ കടയ്ക്കുള്ളിൽ ജീവനൊടുക്കി.

ഇടുക്കി : അടിമാലിയില്‍ ബേക്കറി ഉടമയെ കടക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇരുമ്പുപാലം സ്വദേശി ജി വിനോദാണ് മരിച്ചത്. രാവിലെ കട തുറന്ന ശേഷം തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് സൂചന. സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്ന് കുടുംബം പറഞ്ഞു. 

കച്ചവട ആവശ്യങ്ങൾക്ക് വിനോദ് ചില സ്ഥാപനങ്ങളിൽ നിന്നടക്കം പണം കടമെടുത്തിരുന്നുവെന്നും ലോക്ഡൌൺ പ്രഖ്യാപിച്ചതോടെ കടതുറക്കാനാകാതെ പ്രയാസത്തിലായിരുന്നുവെന്നും കൂടുംബാംഗങ്ങൾ പറഞ്ഞു. ഇന്ന് പുലർച്ചെയാണ് വിനോദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങിയ വിനോദ് കടയിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. പാലുമായി എത്തിയ യുവാവാണ് വിവരം പുറംലോകത്തെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു.

HIGHLIGHTS : Life locks down in lockdown: Bakery owner commits suicide inside shop.

Post a Comment

0 Comments