banner

സംസ്ഥാനത്ത് പ്രളയസെസ് ഒഴിവാക്കി; വിലകുറയും

തിരുവനന്തപുരം : പ്രളയസെസ് പിൻവലിക്കാൻ നിർബന്ധിതരായി സംസ്ഥാന സർക്കാർ. പൊതുജനങ്ങളിൽ നിന്നും വ്യാപാരികളിൽ നിന്നും പിരിച്ചുകൊണ്ടിരുന്ന പ്രളയസെസാണ് നിർത്തലാക്കിയത്. കേന്ദ്രസഹായങ്ങളും മറ്റ് വിദേശസഹായങ്ങളും സ്വീകരിച്ചിട്ടും കഴിഞ്ഞ രണ്ടു വർഷമായി പ്രളയ സെസ് പിരിക്കൽ തുടരുകയായിരുന്നു.

ഗൃഹോപകരണങ്ങളടക്കം നിരവധി ഉൽപ്പനങ്ങളുടെ ഇതോടെ വിലകുറയും. പ്രളയ സെസ് ഏർപ്പെടുത്തിയിരുന്ന ഇൻഷൂറൻസ് മേഖലയ്‌ക്കും തീരുമാനം ആശ്വാസമാകും. വാഹന മേഖലയിൽ കാറുകൾക്കുള്ള ഇൻഷൂറൻസിൽ നാലായിരം രൂപ വരെ കുറയുമെന്നാണ് കണക്കുകൂട്ടൽ. വാഹന നികുതിയിലും സെസ് ഒഴിവായത് പ്രതിഫലിക്കും. വാഹന വിലയിലും കുറവുണ്ടാകും മൂന്നര ലക്ഷം രൂപയുടെ വാഹനങ്ങൾക്ക് നാലായിരം രൂപയും പത്തു ലക്ഷം രൂപ വിലവരുന്ന വാഹനങ്ങൾക്ക് പതിനായിരും രൂപയും കുറയുമെന്ന വലിയ ആശ്വാസമാണ് ജനങ്ങൾക്കുണ്ടാവുക.

ഗൃഹോപകരണങ്ങൾക്ക് ഒരു ശതമാനം സെസ് പിടിച്ചിരുന്നു. 200 രൂപ മുതൽ എല്ലാ ഉൽപ്പന്ന ങ്ങളിലും വിലക്കുറവ് പ്രതിഫലിക്കും. ഇലട്രോണിക് ഉപകരണങ്ങൾക്കും മൊബൈൽ ഫോണിനും വിലകുറയും. വാഹനമേഖലയിൽ ടയർ, ബാറ്ററി അടക്കം ഇടയ്‌ക്ക് മാറ്റി വെയ്‌ക്കേണ്ടി വരുന്ന വസ്തുക്കൾക്കും വിലകുറയുമെന്നും വ്യാപാരികൾ അറിയിച്ചു.

Post a Comment

0 Comments