കൊല്ലം : കുണ്ടറയിൽ ഗ്യാസ് ഗോഡൗണിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ജീവനക്കാരന് പരിക്ക് ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുണ്ടറ പേരയത്ത് പ്രവർത്തിച്ചുവന്ന ഗ്യാസ് ഗോഡൗണിലാണ് അപ്രതീക്ഷിതമായി പൊട്ടിത്തെറി ഉണ്ടായത്. ഗ്യാസ് ഗോഡൗണിലെ ജീവനക്കാരനായ നൗഫലിനാണ് പരിക്കേറ്റത്. തുടർന്ന് നൗഫലിനെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം തീയണച്ചു. ഗ്യാസ് ഗോഡൗണിന് വേണ്ട വിധത്തിലുള്ള നിയമാനുസൃതമായ അസ്ഥിത്വമില്ലെന്ന് പൊലീസ് പറയുന്നു.
0 تعليقات