banner

"ഞാൻ സിഐ ഫർസാദ് ആണ് ആരോടെങ്കിലും ചെന്ന് പറ"; മാധ്യമ പ്രവർത്തകന് നേരെ കയ്യേറ്റം, പ്രതിഷേധവുമായി ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെഎംഎ) രംഗത്ത്.

മാധ്യമ പ്രവർത്തകന് തിരൂർ സിഐ ഫർസാദിന്റെ ക്രൂര മർദ്ദനം പ്രതിഷേധമായി ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെഎംഎ) രംഗത്ത്.


തിരുവനന്തപുരം : മാധ്യമ പ്രവർത്തകന് തിരൂർ സിഐ ഫർസാദിന്റെ ക്രൂര മർദ്ദനം പ്രതിഷേധമായി ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ രംഗത്ത്. പത്രപ്രവർത്തക യൂണിയൻ മലപ്പുറം ജില്ലാ സെക്രട്ടറിയും മാധ്യമം റിപ്പോർട്ടറുമായ കെപിഎം റിയാസിനെ ക്രൂരമായി പോലീസ് മർദ്ദിച്ചത്. റിയാസ് പുറത്തൂർ പുതുപ്പള്ളിയിൽ വീടിന്റെ തൊട്ടടുത്ത കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയപ്പോഴാണ് സംഭവം.  

കടയിൽ ആളുള്ളതിനാൽ തൊട്ടപ്പുറത്തുള്ള കസേരയിൽ ഒഴിഞ്ഞുമാറി ഇരിക്കുകയായിരുന്ന റിയാസിനെ അവിടെയെത്തിയ പൊലീസ് സംഘം വാഹനം നിർത്തി കടയിലേക്ക് കയറുകയും സിഐയുടെ നേതൃത്വത്തിൽ റിയാസിനെ ലാത്തികൊണ് അടിക്കുകയുമായിരുന്നു .

തുടർന്ന് റിയാസ് ഞാൻ മാധ്യമ പ്രവർത്തകൻ ആണെന്ന് പറഞ്ഞപ്പോൾ നീ ഏത് മറ്റവൻ ആയാലും വേണ്ടിയില്ല ഞാൻ സിഐ ഫർസാദ് ആണ് ആരോടെങ്കിലും ചെന്ന് പറ എന്ന് അധിക്ഷേപിക്കുകയും ചെയ്തു കൊണ്ട് കൈയിലും തോളിലും കാലിലുമായി പത്തിലധികം തവണ ലാത്തികൊണ്ട് ക്രൂര മർദ്ദനത്തിന് മാധ്യമപ്രവർത്തകൻ റിയാസിനെ ഇരയാക്കുകയായിരുന്നു. നിലവിൽ ലാത്തിയടിയേറ്റ അദ്ദേഹം കൈയിലും കാലിലും തൊളിലും പൊട്ടലുള്ളതിനാൽ ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം കൊവിഡ് കാലത്ത് സ്വന്തം ജീവൻ പണയംവച്ച് കൊവിഡ് മൂലം സമൂഹത്തിൽ കഷ്ടപ്പെടുന്നവരുടെ വിവരങ്ങൾ അധികാരികളുടെ മുന്നിൽ എത്തിച്ച മാധ്യമപ്രവർത്തകന്റെ നേരെയാണ് പോലീസിന്റെ ഈ അഴിഞ്ഞാട്ടം. അതുകൊണ്ട് തന്നെ പോലീസ് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കങ്ങളും അധിക്ഷേപവും അംഗീകരിക്കാനാകില്ലെന്നും മാധ്യമപ്രവർത്തകർ നേരെ ഇത്തരത്തിൽ പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെഎംഎ ) പ്രതിഷേധമായി രംഗത്തെത്തിയത്.

Post a Comment

0 Comments