banner

''സർക്കാരിൻ്റെ പ്രതിരോധരീതി അശാസ്ത്രീയം"; അഞ്ചാലുംമൂട്ടിൽ നില്പ്പ് സമരവുമായി എസ്.ഡി.പി.ഐ.


അഞ്ചാലുംമൂട് :  സംസ്ഥാന സർക്കാരിൻ്റെ പ്രതിരോധരീതി അശാസ്ത്രീയം, വ്യാപാരികളെ തകർക്കുന്ന നടപടികൾക്കെതിരെ എസ്.ഡി.പി.ഐ അഞ്ചാലുംമൂട് സിറ്റി കമ്മറ്റിയുടെ നേതൃത്വത്തിൽ നില്പ്പ് സമരം നടത്തി.

പ്രതിഷേധ യോഗം എസ്.ഡി.പി.ഐ കൊല്ലം മണ്ഡലം സെക്രട്ടറി ഷെഫീക്ക് കരുവ ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.ഡി.പി.ഐ നടുവിലച്ചേരി ബ്രാഞ്ച് പ്രസിഡൻ്റ അനസ്, താന്നിക്കമുക്ക് ബ്രാഞ്ച് സെക്രട്ടറി ഷെഫീക്ക് തുടങ്ങി കൊവിഡ് പശ്ചാത്തലത്തിൽ പരിമിതമായ അംഗങ്ങൾ പങ്കെടുത്തു.

إرسال تعليق

0 تعليقات