banner

കൊട്ടിയം റോട്ടറി ക്ലബ്ബിന്റെ പതിനാറാമത് പ്രസിഡൻ്റായി സ്ഥാനമേറ്റു.

കൊട്ടിയം റോട്ടറി ക്ലബ്ബിന്റെ പതിനാറാമത് പ്രസിഡന്റായി റൊട്ടേറിയൻ എഞ്ചിനീയർ K രാമചന്ദ്രൻ സ്ഥാനമേറ്റ ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് 3211 എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായി ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായി


 റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3211 ലെ ഏറ്റവും മികച്ച ജീവ കാരുണ്യ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന ക്ലബ്ബുകളിൽ ഒന്നായ കൊട്ടിയം റോട്ടറി ക്ലബ്ബിന്റെ പതിനാറാമത് പ്രസിഡന്റായി റൊട്ടേറിയൻ എൻജിനീയർ കെ രാമചന്ദ്രൻ സ്ഥാനമേറ്റ ചടങ്ങിൽ റോട്ടറി ക്ലബ് ഭാരവാഹികൾ പങ്കെടുത്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആരോഗ്യവകുപ്പിനും പോലീസ് ഉദ്യോഗസ്ഥർക്കും കോവിഡ് സുരക്ഷാ ഉപകരണങ്ങൾ നൽകിയും, ക്യാൻസർ കെയർ ചികിത്സ ധന സഹായവും,പഠനത്തിൽ മികവു പുലർത്തുന്ന നിർദ്ധനരായ കുടുംബത്തിന് ഓൺലൈൻ വിദ്യാഭാസത്തിനായി സ്മാർട്ട് ഫോൺ നൽകിയുമാണ് ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചത്. കൊട്ടിയം റോട്ടറി ക്ലബ് 2020 പ്രസിഡന്റ് സജീവ് പുല്ലാങ്കുഴിയുടെ അധ്യക്ഷതയിൽ ആരംഭിച്ച ഇൻസ്റ്റലേഷൻ ചടങ്ങിൽ ചാർട്ടർ സെക്രട്ടറി ബി സുകുമാരൻ സ്വാഗതം പറഞ്ഞു. ക്ലബ് സെക്രട്ടറി ബിജു ശ്രീധരൻ 2020-21ക്ലബ്ബ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ക്ലബ് പ്രസിഡന്റ്‌ നൊപ്പം ക്ലബ് സെക്രട്ടറിയായി അഡ്വക്കേറ്റ് ബിനു ബാലചന്ദ്രൻ, ട്രഷറർ റഹീം മുത്തലിഫ്, സർജന്റ് അറ്റാമായി A M യുസഫ് ഖാനും ചുമതലയേറ്റു.
റോട്ടറി ഡിസ്ട്രിക്ട് 3211 സോൺ 13 അസിസ്റ്റന്റ് ഗവർണർ മേജർ ഡോണർ നന്ദകുമാർ മുഖ്യ അതിഥിയായി പങ്കെടുത്തു. കൊട്ടിയം ക്ലബ്ബ് ജി.എസ്.ആർ.
കോരുത്തു യോഹന്നാൻ, ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത്
 തഴുത്തല ഒന്നാം വാർഡ് മെമ്പർ ആർ. പ്രവീൺ ആശംസകൾ അറിയിച്ചു.
  2021- 22 കാലഘട്ടത്തിലേക്കുള്ള ക്ലബ്ബ് പ്രവർത്തനം സുഗമമായി നടത്തുന്നതിനുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു.
 ക്ലബ് അഡ്മിനിസ്ട്രേഷൻ, മെമ്പർഷിപ്പ്,, ടി ആർ എഫ്, കമ്മ്യൂണിറ്റി സർവീസ്, പബ്ലിക് ഇമേജ് ചെയർമാൻമാരായി ഡോക്ടർ എസ്.അനിൽകുമാർ, ബിജു ശ്രീധരൻ, ബി സുകുമാരൻ, ഹരിലാൽ, D.സുദർശന ബാബു, ഷിബു റാവുത്തർ, എന്നിവരെ തിരഞ്ഞെടുത്തു.ക്ലബ് അംഗങ്ങൾ ആയ 
Y. പ്രേംകുമാർ, അനിൽകുമാർ.എസ് എന്നിവർ പ്രസംഗിച്ചു.
റോട്ടറി ഡിസ്ട്രിക്ട് 3211 സോൺ 13 അസിസ്റ്റന്റ് ഗവർണർ നന്ദകുമാർ സ്പോൺസർ ചെയ്ത സാനിറ്റിസർ, മാസ്കുകൾ,
 കൊട്ടിയം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രവീൺ, ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത്‌ മൈലക്കാട് പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് നഴ്സ് ഷീജ, ആശാവർക്കർ ബിന്ദു എന്നിവർ ചടങ്ങിൽ ഏറ്റുവാങ്ങി.

Post a Comment

0 Comments