banner

സ്കൂട്ടറിൽ കാറിടിച്ച് വീട്ടമ്മ മരിച്ചു; കാർ നിര്‍ത്താതെ പോയി.

കുന്നത്തൂര്‍ : സ്‌കൂട്ടറില്‍ കാറിടിച്ച് വീട്ടമ്മ മരിച്ചു. മകനോടിച്ചിരുന്ന സ്‌കൂട്ടറിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന വെണ്ടാര്‍ രഞ്ജിത് ഭവനില്‍ പരേതനായ രഞ്ജിത്തിന്റെ ഭാര്യ സുനില്‍കുമാരി (45) ആണ് അപകടത്തില്‍ മരിച്ചത്.ഉച്ചക്ക് 2.30 ന് പുത്തൂര്‍ -ഭരണിക്കാവ് റോഡില്‍ കുന്നത്തൂര്‍ പാലത്തിനു സമീപമായിരുന്നു അപകടം. മകനോടിച്ചിരുന്ന സ്‌കൂട്ടറിന്റെ പിന്നിലിരുന്നു ഭരണിക്കാവ് ഭാഗത്തേക്ക് പോവുകയായിരുന്നു സുനില്‍കുമാരി. എതിര്‍ദിശയില്‍ വന്ന കാര്‍ ഇവരെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയി. റോഡില്‍ തലയിടിച്ചു വീണ വീട്ടമ്മ തല്‍ക്ഷണം മരിച്ചു. മകനു പരിക്ക് പറ്റിയിട്ടുണ്ടെങ്കിലും സാരമുള്ളതല്ല. മക്കള്‍: സ്‌നേഹ രജ്ഞിത്, സജ്ഞയ് രജ്ഞിത്. മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. പുത്തൂര്‍ പോലീസ് കേസെടുത്തു.

HIGHLIGHTS : Housewife killed in car crash The car went on without stopping.

Post a Comment

0 Comments