പരമാവധി ആൾക്കൂട്ടം ഒഴിവാക്കി സാധനങ്ങളുടെ വില്പനയ്ക്ക് ശ്രമിച്ചെങ്കിലും പലയിടങ്ങളിൽ വ്യാപാരികളുടെ നിർദേശങ്ങളെ അവഗണിച്ച് ചിലർ തിരക്കുകയുണ്ടാക്കിയതായും ഇത് സംബന്ധിച്ച് പ്രശ്നങ്ങൾ കൊട്ടിയത്ത് അരങ്ങേറി. വ്യാപാര സ്ഥാപനങ്ങളിൽ വരുന്നവർക്ക് വ്യാപാരികൾ മുന്നിട്ട് മാസ്‌ക് നിർബന്ധമാക്കിയിരുന്നു. ഇളവുകൾ ലംഘിക്കുന്നുണ്ടോ എന്നറിയാ പൊലീസ് പരിശോധനകളും നടന്നു. എ, ബി, സി വിഭാഗത്തിൽപ്പെടുന്ന പ്രദേശങ്ങളിലെ കടൾക്കാണ് ഞായറാഴ്‌ച തുറക്കാൻ അനുമതി ഉണ്ടായിരുന്നത്. ഡി വിഭാഗത്തിൽപ്പെടുന്ന പ്രദേശങ്ങൾക്ക് തിങ്കളാഴ്‌ച ഇളവോടുകൂടി തുറന്നു.
ഡി വിഭാഗത്തിലുള്ള ജില്ലയിലെ ആറ് പഞ്ചായത്തുകൾക്കാണ് ഈ ഇളവുകൾ ലഭിച്ചത്. ടിപിആർ 15നു മുകളിൽ നിൽക്കുന്ന അതിതീവ്ര രോഗവ്യാപനമുള്ളവയാണ് ഡി കാറ്റഗറിയിലുള്ളത്. ബുധനാഴ്‌ച വരെയുള്ള ടിപിആർ പ്രകാരം ഉദയനാപുരം, അതിരമ്പുഴ, മീനടം, കോരുത്തോട്, കടപ്ലാമറ്റം, പൂഞ്ഞാർ എന്നിവയാണ് ഈ വിഭാഗത്തിൽപ്പെടുന്നത്.
എ, ബി, സി വിഭാഗങ്ങൾക്ക് ഞായർ മുതൽ ചൊവ്വാഴ്‌ച വരെ നേരത്തേ ഇളവ് കൊടുത്തിരുന്നു. ഇവിടെ കടകൾക്ക് രാത്രി എട്ടുവരെ പ്രവർത്തിക്കാം. തിങ്കളാഴ്‌ച മാത്രം ഡി കാറ്റഗറിയിലും ഇതേ ഇളവുകൾ ബാധകമാകും.
0 Comments