Latest Posts

കൊല്ലത്ത് ഭാര്യ ഭർത്താവിന്റെ തല ഗ്യാസ് അടുപ്പ് കൊണ്ട് അടിച്ചു പൊട്ടിച്ചതായി പരാതി; പിന്നാലെ ഭാര്യയുടെ പരാതിയും

കൊല്ലം : ചിതറയിൽ ഭാര്യ ഭർത്താവിന്റെ തല ഗ്യാസ് അടുപ്പ് കൊണ്ട് അടിച്ചു പൊട്ടിച്ചതായി പരാതി. ഭർത്താവായ അൻസിലിൻ്റെ പരാതിയിൽ  പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. എന്നാൽ ഇതേ സമയം അൻസിലാണ് തന്നെ ആക്രമിച്ചതെന്ന്കാട്ടി ഭാര്യയായ സുബിനയും പരാതിയുമായി ചിതറ പൊലീസിനെ സമീപിച്ചിട്ടുണ്ട് ഇന്നലെ അന്വേഷണത്തിൻ്റെ ഭാഗമായി ഇരുവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു എന്നാൽ അൻസിൽ ആരോഗ്യകാരണങ്ങൾ പറഞ്ഞ് എത്തിയില്ല എന്നാണ് വിവരം. അൻസിൽ തന്റെ ഫെയ്സ് ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ ചോര വാർന്ന നിലയിലയിലായിരുന്നു ഇയാളുടെ സ്ഥിതിയുണ്ടായിരുന്നത്

സംഭവത്തിൽ ദുരൂഹത ഉള്ളതായാണ് പ്രാഥമിക വിവരം 

0 Comments

Headline