ഹോക്കിയില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ന്യൂസിലന്‍ഡിനെ 3–2നാണ് ഇന്ത്യ പരാജയപ്പെടുത്തിത്. ഇന്ത്യക്കായി രൂപീന്ദര്‍ പാല്‍ (10′), ഹര്‍മന്‍പ്രീത് സിങ് (26′, 33′) എന്നിവര്‍ ഗോള്‍ കണ്ടെത്തി. കെയ്ന്‍ റസലും (6′) സ്റ്റീഫന്‍ ജെന്നസുമാണ് (43′) ന്യൂസിലന്‍ഡിന്റെ ഗോള്‍ സ്‌കോറര്‍മാര്‍.
ഒളിമ്പിക്‌സില്‍ ഇതുവരെ എട്ട് സ്വര്‍ണ മെഡലുകള്‍ നേടിയ ചരിത്രം ഇന്ത്യന്‍ ഹോക്കി ടീമിനുണ്ട്. എന്നാല്‍ 1980ലെ മോസ്‌കോ ഒളിമ്പിക്സിലാണ് ഇന്ത്യന്‍ ഹോക്കി സംഘം അവസാനമയായി മെഡല്‍ നേടിയത്. 40 വര്‍ഷത്തെ മെഡല്‍ ദാഹത്തിന് അറുതിവരുത്തുകയാണ് ഇക്കുറി ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം.
0 Comments