HIGHLIGHTS : India wins medal; India proud to win "silver" at 2020 Tokyo Olympics
ഇന്ത്യയ്ക്ക് മെഡൽ നേട്ടം; 2020 ടോക്യോ ഒളിംപിക്സിൽ "വെള്ളി" നേട്ടവുമായി ഇന്ത്യ, അഭിമാനം
മീരാഭായ് ചാനുവിലൂടെ ഇന്ത്യക്ക് ആദ്യ മെഡല്‍. വനിതകളുടെ വെയ്റ്റ് ലിഫ്റ്റിങ്ങിലെ 49 കിലോ വിഭാഗത്തില്‍ വെള്ളി ഉറപ്പിച്ച് ഇന്ത്യയുടെ മീരാഭായ് ചാനു. 2020 ടോക്യോ ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമാണ് ഇത്. മണിപ്പൂരില്‍ നിന്നുള്ള താരമാണ് മീരാഭായ് ചാനു. കർണ്ണം മല്ലേശ്വരിക്ക് ശേഷം ഭാരോദ്വഹനത്തിൽ ഒരു ഒളിംപിക് മെഡൽ എന്ന പ്രതീക്ഷയുമായാണ് മീരാഭായ് ചാനു എന്ന 26കാരി കളത്തിലിറങ്ങിയത്.. റിയോയിലെ നിരാശ മായ്ച്ച് വെള്ളി മെഡല്‍ മീരാഭായ് ഉറപ്പിച്ചിരിക്കുന്നു. ലോക റാങ്കിങ്ങിലെ മൂന്നാം സ്ഥാനം ക്ലീൻ ആന്റ് ജർക്കിലെ ലോക റെക്കോർഡ്, സ്നാച്ചിലും ക്ലീൻ ആന്റ് ജെർക്കിലുമായി 200 കിലോ മാർക്ക് മറികടന്ന ഇന്ത്യൻ വനിത എന്ന റെക്കോര്‍ഡുകളും മീരാഭായ്ക്ക് സ്വന്തമാണ്. 202 കിലോഗ്രാമാണ് മൊത്തമായി മീരാഭായി ചാനും ഉയര്‍ത്തിയത്. ചൈനയുടെ ഹൂ ഷിഹൂയിക്കാണ് സ്വര്‍ണ്ണം. 210 കിലോയാണ് ഹൂ ഷിഹൂയി ഉയര്‍ത്തിയത്. ഒളിംപിക്സ് ചരിത്രത്തില്‍ വെയ്റ്റ് ലിഫ്റ്റിങ്ങില്‍ കര്‍ണ്ണം മല്ലേശ്വരിക്ക് ശേഷം ഇന്ത്യയുടെ രണ്ടാം മെഡല്‍ നേട്ടമാണ് മീരാഭായുടേത്.
0 تعليقات