കണ്ണൂർ : ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട 15 കാരിയുമായി ഒളിച്ചോടിയ യുവാവ് അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ കുറ്റിക്കാട്ട് സി.പി.എച്ച്.എസിനു സമീപം ശരണ്യ വിലാസത്തിൽ എസ്. ശരത്താണ് (21) അറസ്റ്റിലായത്. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ കഴിഞ്ഞ 24നാണ് ഇയാൾ കടത്തിക്കൊണ്ടു പോയത്.
കണ്ണൂർ ജില്ലക്കാരിയായ പെൺകുട്ടിയെ ട്രെയിനിലാണ് യുവാവ് കടത്തിക്കൊണ്ടു പോയത്. തുടർന്ന് പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് യുവാവിന്‍റെ വീട്ടിൽ നിന്നും ഇരുവരെയും കണ്ടെത്തി.
ഇരുവരെയും നാട്ടിലെത്തിക്കുകയും യുവാവിനെതിരെ പോക്‌സോ ചുമത്തുകയും ചെയ്‌തു. ഇതോടെ പെൺകുട്ടി കീടനാശിനി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടി അപകട നിലതരണം ചെയ്‌തിട്ടുണ്ട്.
0 Comments