banner

സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും കാലഹരണപ്പെട്ട നിയമം ആവശ്യമോ?: സുപ്രീംകോടതി.

രാജ്യദ്രോഹ നിയമത്തിൽ നിലപാടറിയിക്കാൻ കേന്ദ്രസർക്കാരിന് സുപ്രിം കോടതിയുടെ നോട്ടിസ്. രാജ്യദ്രോഹക്കുറ്റങ്ങൾക്കെതിരെ കേസെടുക്കുന്ന ഐപിസി 124 എ വകുപ്പ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് സുപ്രിംകോടതി വിമർശനം ഉന്നയിച്ചു.

സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും കാലഹരണപ്പെട്ട നിയമം ആവശ്യമോ? ഈ നിയമം ഒരു കൊളോണിയിൽ നിയമമാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിന് ശേഷവും ഇതേ വ്യവസ്ഥകളോടെ നിയമം ആവശ്യമാണോ എന്നത് ഗൗരവകരമാണ്. കാലഹരണപ്പെട്ട പല നിയമങ്ങളും നിയമ പുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നു. എന്തുകൊണ്ട് രാജ്യദ്രോഹ കുറ്റത്തിൻ്റെ കാര്യത്തിൽ മാത്രം പുനരാലോചനയില്ലെന്ന് രാജ്യദ്രോഹനിയമം ദുരുപയോ​ഗം ചെയ്യുന്നതിനെ വിമ‍ർശിച്ചു കൊണ്ട് ചീഫ് ജസ്റ്റിസ് എൻ.വി.രമണ ചോദിച്ചു.

രാജ്യദ്രോഹവകുപ്പിൻ്റെ ഭരണഘടനാ സാധ്യത ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹ‍ർജികളിലാണ് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഈ ചോദ്യം കേന്ദ്രസ‍ർക്കാർ അഭിഭാഷകനോട് ചോദിച്ചത്.

HIGHLIGHTS : Respected Supreme Court asked Is the sedition law necessary even after 75 years of independence? 

Post a Comment

0 Comments