banner

തങ്ങളെ തല്ലാനും ,കൊല്ലാനും ഉള്ള വടി കൊടുത്തിട്ട് കയ്യും കാലും ഇട്ട് അടിച്ചിട്ട് കാര്യമില്ല; ഷാഫി പറമ്പിൽ എം.എൽ.എ

തിരുവനന്തപുരം : കരിവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അടിയന്തരപ്രമേയ നോട്ടീസുമായി പ്രതിപക്ഷം. സംസ്ഥാനം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് കരിവന്നൂർ ബാങ്കിൽ നടന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കരിവന്നൂരിൽ ഉണ്ടായിരിക്കുന്നത് നെറ്റ്ഫ്ലിക്സ് സീരിസുകളെ വെല്ലുന്ന തട്ടിപ്പാണെന്നും പിന്നിൽ സി.പി.എമ്മാണെന്നും ഷാഫി പറമ്പിൽ എം.എൽ.എ നിയമസഭയിൽ ആരോപിച്ചു.

കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ബാങ്ക് കൊള്ളയ്ക്കാണ് സി.പി.എം. നേതൃത്വത്തിലുള്ള ഭരണസമിതി കരിവന്നൂരിൽ നേതൃത്വം നൽകിയിരിക്കുന്നത്. രണ്ടര ജില്ലയിൽ മാത്രം പ്രവർത്തിക്കേണ്ടതായിരുന്നു ബാങ്ക്. എന്നാൽ തിരുവനന്തപുരം മുതൽ വയനാട് വരെ വായ്പ നൽകി. തട്ടിപ്പ് അറിഞ്ഞിട്ടും സി.പി.എം. പൂഴ്ത്തിയെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

കേട്ടുകേൾവി ഇല്ലാത്ത തരത്തിലാണ് ഇത്. ലോക്ക് ഡൗൺ കാലത്ത് ആളുകൾ വീടുകളിലിരിക്കുമ്പോൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെല്ലാം സീരിസുകളാണ് കാണുന്നത്. ഹെയ്സ്റ്റ് സീരിസുകൾക്കാണ് ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ളത്. അതിനെ നാണം കെടുത്തുന്ന തരത്തിലുള്ള തട്ടിപ്പിന്റെ പരമ്പരയാണ് കരുവന്നൂരിൽ സി.പി.എം. നേതൃത്വത്തിന്റെ അറിവോടെ നടന്നിരിക്കുന്നതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

വർഷങ്ങളായി ഈ തട്ടിപ്പ് നടക്കുന്നത് പാർട്ടി അറിയുന്നുണ്ട്. പാർട്ടി ജില്ലാ കമ്മിറ്റി അന്വേഷണം പ്രഖ്യാപിക്കുന്നതും ജില്ലാ സെക്രട്ടറി നേരിട്ട് ചെല്ലുന്നതും മാറിയ ജില്ലാ സെക്രട്ടറി നേരിട്ട് ചെല്ലുന്നതും ഒരു മുൻ എം.പിയും ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ അവിടെ അന്വേഷണത്തിന് അയക്കുന്നതും എല്ലാം അറിഞ്ഞ് കൊണ്ടാണ്.

തട്ടിപ്പ് നടക്കുന്നുണ്ടെന്ന് റിപ്പോർട്ട് നൽകിയിട്ടും ഭരണസമിതിയെ പിരിച്ചുവിടാനോ അവർക്കെതിരെ നടപടിയെടുക്കാനോ ശ്രമിക്കാതെ അതിന് കൂട്ട് നിന്ന് പ്രോത്സാഹിപ്പിച്ച് നൂറ് കോടിയുടെ നഷ്ടങ്ങൾ സാധാരണക്കാരന് വരുത്തിവെച്ചിട്ട് അധികാരത്തിന് പങ്കില്ല എന്ന് പറഞ്ഞാൽ അതങ്ങനെയാണ് ജനങ്ങൾ വിശ്വസിക്കുക എന്ന് ഷാഫി പറമ്പിൽ ചോദിച്ചു.

HIGHLIGHTS : niyamasabha, shafi Parambil mla

Post a Comment

0 Comments