banner

ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു

2018 ൽ റോയിട്ടേഴ്സിലെ ഡാനിഷ് സിദ്ദിഖിയും അബ്ദാൻ ആബിദിയും സംയുക്തമായി ഫീച്ചർ ഫോട്ടോഗ്രഫിക്കുള്ള പുലിറ്റ്സർ സമ്മാനം നേടിയിരുന്നു.

റോയിട്ടേഴ്സ് ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു. കാണ്ഡഹാറിലെ സ്പിൻ ബോൾഡക് ജില്ലയിൽ നടന്ന അക്രമണത്തിലാണ് ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് മരണപ്പെട്ടതെന്ന് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റായ സിദ്ദീഖി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കാണ്ഡഹാറിൽ നിന്ന് അഫ്ഗാനിസ്ഥാനിലെ അഭ്യന്തര സുരക്ഷാ പ്രതിസന്ധികളെ കുറിച്ച് റിപ്പോർട്ട് ചെയ്തു വരികയായിരുന്നു.

2018 ൽ റോയിട്ടേഴ്സിലെ ഡാനിഷ് സിദ്ദിഖിയും അബ്ദാൻ ആബിദിയും സംയുക്തമായി ഫീച്ചർ ഫോട്ടോഗ്രഫിക്കുള്ള പുലിറ്റ്സർ സമ്മാനം നേടിയിരുന്നു. ആദ്യമായിട്ടായിരുന്നു ഇന്ത്യയിൽ നിന്നൊരാൾ പുലിറ്റ്സർ പുരസ്കാരം നേടിയത്. റോഹിങ്ക്യൻ അഭയാർത്ഥികളെ കുറിച്ചുള്ള ചിത്രത്തിനാണ് അംഗീകാരം ലഭിച്ചത്.

സമൂഹ മാധ്യങ്ങളിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ചിത്രങ്ങൾ സിദ്ദിഖി നിരന്തരം പങ്കുവെച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യം പിൻവാങ്ങിയതിനെ തുടർന്ന് താലിബാൻ കൂടുതൽ പിടിമുറുക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് സിദ്ദിഖിയുടെ മരണവാർത്ത പുറത്തുവരുന്നത്.

ജൂലൈ 13 നാണ് സിദ്ദീഖി അവസാനമായി ട്വിറ്ററിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചത്.



HIGHLIGHTS : Famous photo journalist danishsidhiqi passed away

Post a Comment

0 Comments