തിരുവനന്തപുരം : കമിംഗ് കേരളാ ചീഫ് എഡിറ്റർ രാകേഷ് ആര്‍.നായര്‍ (31) അന്തരിച്ചു. തിരുവല്ല കാവുംഭാഗം സ്വദേശിയാണ്.
തിരുവനന്തപുരത്തെ ഓഫീസില്‍ കാലുതെറ്റി വീണതിനെ തുടര്‍ന്ന് തിരുവല്ലയിലെ വീട്ടില്‍ ഏതാനും ദിവസമായി വിശ്രമത്തില്‍ ആയിരുന്നു. ശരീരവേദനയായിരുന്നു ഉണ്ടായിരുന്നത്. ഇന്നലെ പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. മരണശേഷം നടത്തിയ കോവിഡ് പരിശോധനയില്‍ പോസിറ്റീവാണ്. രാകേഷ് അവിവാഹിതനാണ്, ഒരു സഹോദരന്‍ ഉണ്ട്.
0 تعليقات