banner

"ഉദ്ഘാടനത്തിന് മുൻപ് സ്വർണ്ണം നൽകാം"; ഡി.എം.കെ നേതാവ് അമൃതം റജിയ്ക്കെതിരെ എഫ്.ഐ.ആർ, ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ. - ASHTAMUDY LIVE EXCLUSIVE

നിലമ്പൂർ : ഉദ്ഘാടനത്തിന് സംവിധാനങ്ങൾ ഒരുങ്ങിയ ജുവലറിക്ക് സ്വർണ്ണം നൽകാം എന്ന് കാട്ടി നിലമ്പൂർ സ്വദേശിയുടെ ഒന്നര കോടി തട്ടി എന്ന ആരോപണത്തിൽ അമൃതം റജിയ്ക്കെതിരെ കേരളാ പോലീസിൻ്റെ എഫ്.ഐ.ആർ . നിലമ്പുർ സ്വദേശി ആയ സുബാഷിൻ്റെ പരാതിയിന്മേലാണ് ഡി.എം.കെ നേതാവും പ്രമുഖ വ്യവസായിയും ആയ ഡോ. അമൃതം റജിയ്ക്കെതിരെ മലപ്പുറം പൊതുക്കൽ പോലീസ് എഫ്.ഐ.ആർ  എടുത്തത്. 

പ്രമുഖ രത്ന വ്യാപാരിയും അമൃതം ഗ്രൂപ്പ് എംഡിയുമായ റെജി ജോസഫ് എന്ന അമൃതം റജിയ്ക്കെതെരെയാണ് നടപടി. കേരളത്തിൽ ഡിഎംകെയുടെ നേതാവ് ആണ് എന്ന് ഇദ്ദേഹം സ്വയം അവകാശപ്പെടുന്നതായും ആരോപണമുണ്ട്. ഇന്നലെ പോലീസ് കോയമ്പത്തൂരിൽ സ്ഥിതി ചെയ്യുന്ന പ്രതിയെന്ന് ആരോപിക്കുന്ന ഇദ്ദേഹത്തിൻ്റെ വീട്ടിൽ നടത്തിയ തിരച്ചിലിൽ പ്രതി ഓടി രക്ഷപെട്ടന്നുമാണ് വിശ്വസനീയമായ വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. കേസിൽ മൂന്നാം പ്രതിയായി പ്രതിചേർത്തിട്ടുള്ള ഇയാളുടെ 
ഡ്രൈവർ ജോൺസൺ തമ്പിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

إرسال تعليق

0 تعليقات