banner

കിരണ്‍ നിരപരാധിയാണ്, പോലീസ് മനഃപൂര്‍വ്വം പ്രതിയാക്കി: വിസ്മയ കേസിൽ കിരണിനു വേണ്ടി കോടതിയില്‍ വാദിച്ച്‌ ബി.എ.ആളൂര്‍.

കൊല്ലം : വിസ്മയ കേസില്‍ പ്രതിയായ കിരണിനെ പോലീസ് മനപ്പൂര്‍വ്വം കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് കിരണിന്റെ അഭിഭാഷകന്‍ ആളൂര്‍ കോടതിയില്‍ വാദിച്ചു. ‘കിരണ്‍ കുമാര്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണ്. ഇത്രയും കാലത്തിനിടയില്‍ ഒരു കേസിലും ഇയാള്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ല’, അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

വിസ്മയയ്ക്ക് പിന്നാലെ സമാനമായ പല ആത്മഹത്യകള്‍ കേരളത്തില്‍ ഉണ്ടായെങ്കിലും ഇത്രയും ശുഷ്‌കാന്തി പോലീസ് കാണിച്ചിട്ടില്ല. ഈ കേസില്‍ പോലീസ് കാണിക്കുന്നത് അമിതാവേശമാണ്. സ്ത്രീധനപീഡന (498 എ.) വകുപ്പ് മാത്രം ചുമത്താവുന്ന കുറ്റമാണിതെന്നും ആളൂര്‍ കോടതിയില്‍ വ്യക്തമാക്കി.

അതേസമയം കേസില്‍ പ്രതിയായ കിരണിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം അഞ്ചിലേക്കു മാറ്റി. കിരണിന് കോവിഡ് ബാധിച്ചതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതിയെ കസ്റ്റഡിയില്‍വാങ്ങി തെളിവെടുപ്പ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ ജാമ്യം നല്‍കരുതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കാവ്യനായര്‍ വാദിച്ചു. തുടര്‍ന്നായിരുന്നു ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി വച്ചത്.

Post a Comment

0 Comments