banner

കൊല്ലത്ത് അഞ്ച് വയസുകാരനെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡനത്തിനിരയാക്കിയ സംഭവത്തിൽ വയോധികൻ അറസ്റ്റിൽ.

കൊല്ലം : അഞ്ച് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ വയോധികന്‍ പിടിയില്‍. ചാത്തന്നൂര്‍ കാരംകോട് ഏറം തെക്ക് തെങ്ങുവിള വീട്ടില്‍ ജോണ്‍ വര്‍ഗീസിനെയാണ് ചാത്തന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വയോധികന്‍ വീട്ടില്‍ എത്തിയ അഞ്ചു വയസ്സുകാരനെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ഇരയായ കുട്ടി തിരികെ വീട്ടില്‍ എത്തിയതോടെ വേ​ദ​ന​യും അ​സ്വ​സ്ഥ​ത​യും പ്ര​ക​ടി​പ്പിച്ചു. ഇതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കാര്യം തിരക്കിയപ്പോള്‍ ആണ് കുട്ടി വിവരങ്ങള്‍ പറയുന്നത്. കുട്ടിയെ ഉടന്‍ തന്നെ നെ​ടു​ങ്ങോ​ലം ഗ​വ.​ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന് ചാ​ത്ത​ന്നൂ​ര്‍ പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ​ര​വൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെയ്തു.

HIGHLIGHTS : An elderly man has been arrested for allegedly torturing a five-year-old boy in Kollam.

Post a Comment

0 Comments