banner

കൊല്ലത്തിൻ്റെ ടൂറിസം മാലിന്യത്തിൽ മുങ്ങി; ലിങ്ക് റോഡിനരികിൽ പതഞ്ഞ് പൊങ്ങുന്നത് അധികാരികളുടെ അനാസ്ഥ - EXCLUSIVE

കൊല്ലം : ദ്യശ്യ മനോഹരിയായ അഷ്ടമുടി കായലിൻ്റെ ഭംഗി ആസ്വദിക്കാൻ വിദേശികൾക്കല്ല സ്വദേശികൾക്ക് പോലും കഴിയുന്നില്ല കാരണം ഇവിടെ പതഞ്ഞ് പൊങ്ങുന്നത് മാലിന്യമാണ് അവ വിരൽ ചൂണ്ടുന്നത് അധികാര വർഗ്ഗത്തിൻ്റെ അനാസ്ഥയിലേക്കും.

കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോ വഴിയുള്ള ലിങ്ക് റോഡിൻ്റെ കായൽ ദൃശ്യമാകുന്ന വശം മുക്കാൽ ഭാഗത്തോളം കറുത്ത് പൊങ്ങി പതഞ്ഞ് നില്ക്കുന്ന അവസ്ഥയാണ് ഇത് ചൂണ്ടികാട്ടി ജില്ലാ കളക്ടർക്കും, എം.എൽ.എ മുകേഷിനും ചിറ്റുമല ബ്ലോക്ക് പഞ്ചായത്തംഗം ഷാഹിന ഇ- മെയിൽ മുഖാന്തിരം പരാതി സമർപ്പിച്ചിരുന്നു നാളിന്നുവരെ ഫലപ്രദമായ ഒരു നടപടിയും  ഭരണകർത്താക്കൾ സ്വീകരിക്കുന്നില്ലാ എന്നുള്ളത് ജില്ലാ ഭരണകൂടത്തെ തന്നെ പ്രതിക്കൂട്ടിലാക്കുന്നു. ധനമന്ത്രി കെ.എൻ ബാലഗോപാൽ ബഡ്ജറ്റിലുൾപ്പെടുത്തി  ടൂറിസം പദ്ധതികൾക്ക് തുടക്കം കുറിച്ചിരിന്നു ഈ അവസരത്തിലും ഈ മാല്യന്യങ്ങൾ ചോദ്യ ചിഹ്നമാകുകയാണ്.

കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമാന്തര പാതയിൽ സ്ഥിതി ചെയ്തിരുന്ന ഹോട്ടൽ പൂട്ടിയത് കായലിന് സമീപം കെട്ടി നില്ക്കുന്ന മാലിന്യത്തിൻ്റെ അസഹ്യമായ ദുർഗന്ധം സഹിക്കാതെയാണെന്ന് ആരോപണമുണ്ട്. ഡി.റ്റി.പി.സി അടിയന്തിരമായി ഇടപെട്ട് മാലിന്യ സംസ്കരണത്തിന് മാർഗ്ഗരേഖ തയ്യാറാക്കണമെന്നും ഇതിൻ്റെ സോഴ്സ് കണ്ടെത്തി അവ വിലക്കണമെന്നുമാണ് കൊല്ലം നിവാസികളുടെ ആവശ്യം.

إرسال تعليق

0 تعليقات