banner

കൊവിഡ് കണക്ക് : ജില്ലയിൽ ആയിരം, പഞ്ചായത്ത് തലത്തിൽ അയ്യായിരം?

കൊല്ലം : ജില്ലാ ഭരണകൂടത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഔദ്യയോഗികമല്ലാത്തതും എന്നാൽ പഞ്ചായത്ത് തല കണക്കിൽ പുറത്ത് വരുന്നതുമായ കൊവിഡ് രോഗികളുടെ എണ്ണം ഭീതിപ്പെടുത്തുന്നതാണ്. ആയിരമാണ് ജില്ലാ ഭരണകൂടത്തിൽ നിന്ന് പുറത്ത് വരുന്ന കണക്കെങ്കിൽ യഥാർത്ഥത്തിൽ അയ്യായിരത്തിലധികം പേർക്ക് സ്ഥിരീകരിക്കുന്നുണ്ട്.

എല്ലാ ജില്ലകളിലെയും കൊവിഡ് ക്രമരീതി ഇത്തരത്തിലാണ്, ആയത് സമൂഹത്തിലെ വലിയൊരു വിഭാഗത്തിനെ പേടിപ്പെടുത്തുന്നു. ഇത്തരത്തിൽ ജില്ലാ തലത്തിൽ കണക്കുകൾ ഒളിപ്പിക്കുന്നുണ്ടോ എന്ന ആക്ഷേപം കൊല്ലം ജില്ലാ കളക്ടറുടെ ഉൾപ്പെടെ നിരവധി ജില്ലകളിലെ കളക്ടർമാരുടെ ഔദ്യയോഗിക പേജിൽ മുഖങ്ങളില്ലാത്ത പലരും ഉന്നയിക്കുന്നുണ്ട്. ഇത്തരത്തിൽ കണക്കുകൾ പുറത്ത് വരാത്തത് മൂലം കൊവിഡ് സാഹചര്യം ഭീകരമായ സ്ഥായി ഭാവമാണ് സംസ്ഥാനത്ത് നിലനിർത്തുന്നത്. ഇവ മറച്ചുവയ്ക്കുന്നതിന് പിന്നിലെ ഔചിത്യം പൊതുജനങ്ങൾക്ക് കൂടി മനസ്സിലാകേണ്ട ഒന്നല്ലെ?.

 തൃക്കരുവയിൽ ജില്ലാ കളക്ടറുടെ കണക്കിൽ രണ്ട് പേർക്ക് സ്ഥിരീകരിച്ചാൽ തദ്ദേശ ഹെൽത്ത് ഡിപ്പാർട്ട്മെൻ്റിൻ്റെ കണക്കനുസരിച്ച് ഇരുപതും അതിലധികവും പേർക്ക് സ്ഥിരീകരിക്കുന്നുണ്ട്, ഈ വൈരുദ്ധ്യം തികച്ചും ആശങ്കാജനകമാണ്.

HIGHLIGHTS : Gives different reports from one, Covid19 Report Kerala

Post a Comment

0 Comments