banner

തൃക്കരുവയിൽ രണ്ടിടങ്ങളിൽ കൊവിഡ് ടെസ്റ്റിംഗ് ക്യാമ്പ് ഇന്ന്; ടെസ്റ്റിംഗിനോട് സഹകരിക്കണമെന്ന് അജ്‌മീൻ എം കരുവ

കാഞ്ഞാവെളി : തൃക്കരുവാ ഗ്രാമ പഞ്ചായത്ത്‌ പ്രതിവാര പോസിറ്റിവിറ്റി കണക്ക് കൂടുതൽ ആയതിനാൽ പ്രദേശം D കാറ്റഗറിയിൽ ഉൾപ്പെട്ടിരിക്കുകയാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ തൃക്കരുവ പഞ്ചായത്ത്‌ അധിക നിയന്ത്രണത്തിൽ തുടരുന്ന ഈ അവസരത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് ടെസ്റ്റ്‌ നടന്നു വരികയും, കൂടാതെ മറ്റു അസുഖങ്ങളാൽ പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ പോയി ടെസ്റ്റ്‌ നടത്തി പോസിറ്റീവ് ആയി വരുന്നവരുടെ എണ്ണവും വർദ്ധിക്കുന്നതായും. തുടർന്ന് ഈ പ്രകാരം  TPR കുറയ്ക്കുക്കുന്നനതിൻ്റെ ഭാഗമായി ഇന്ന് തൃക്കരുവാ പഞ്ചായത്തിന്റെ രണ്ടു പ്രധാന ഇടങ്ങളിൽ ടെസ്റ്റിംഗ് ക്യാമ്പ് നടത്തുന്നതായി തൃക്കരുവാ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജ്‌മീൻ എം കരുവാ അറിയിച്ചു.

ടെസ്റ്റിംഗ് നടക്കുന്ന സ്ഥലങ്ങൾ 👇

കാഞ്ഞാവെളി ഗോസ്തലക്കാവ് അമ്പലത്തിന്റെ ഓഡിറ്റോറിയത്തിലും, ഞാറക്കൽ എലുമല ജംഗ്ഷനിലെ അംഗണവാടി കെട്ടിടത്തിൽ വെച്ചും രാവിലെ 10 മണി മുതൽ 11.30വരെ ടെസ്റ്റ്‌ ഉണ്ടായിരിക്കുന്നതാണ്. 

കഴിവിന്റെ പരമാവധി ആളുകൾ ടെസ്റ്റിനോട് സഹകരിക്കണമെന്നും TPR റേറ്റ് കുറച്ചു നമ്മൾ വരുന്ന ആഴ്ചയിൽ A കാറ്റഗറിയിൽ എത്തി കോവിഡ് മുക്ത പഞ്ചായത്ത്‌ ആകുന്നതിനു ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായും അദ്ദേഹം അറിയിച്ചു. 

Post a Comment

0 Comments