Latest Posts

ദേശീയപാതയിൽ അപകടം: 13 യാത്രക്കാരുമായി കെഎസ്ആർടിസി ബസ് മറിഞ്ഞു

കല്ലമ്പലം : നാവായിക്കുളം 28 ആം മൈൽ പെട്രോൾ പമ്പിന് മുൻപിൽ കെ. എസ്. ആർ. ടി. സി ബസ് മറിഞ്ഞു. നാവായിക്കുളം 28ആം മൈൽ ജംഗ്ഷനു സമീപമാണ് രാവിലെ ആറര മണിയോടെ അപകടമുണ്ടായത്. 

വിഴിഞ്ഞത്ത് നിന്നും കായം കുളത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് ആണ് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞത്. ബസ്സിൽ 13 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും ഹൈവേ പോലീസും ചേർന്ന് രക്ഷപ്പെടുത്തി.

HIGHLIGHTS : KSRTC bus overturns near Navaikkulam on National Highway

0 Comments

Headline