സമ്പൂർണ ലോക്ഡൗൺ പിൻവലിച്ചതിന് പിന്നാലെ കടകൾ തുറക്കാൻ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യം അംഗീകരിക്കാൻ സാധിക്കില്ലെന്ന നിലപാട് ആയിരുന്നു സർക്കാരിന്റേത്.
നികുതി ഇളവ്, ജി.എസ്.ടി തിരികെ നൽകുന്നതടക്കമുള്ള അതിജീവന പാക്കേജുകൾ പ്രഖ്യാപിക്കണം. വ്യാപാര സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ പുനപ്പരിശോധിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണം. സാമൂഹിക അകലം ഉറപ്പാക്കി, ആൾക്കൂട്ടം ഒഴിവാക്കി എല്ലാദിവസവും കടകൾ തുറക്കാൻ അനുവദിക്കണം എന്നീ ആവശ്യങ്ങളാണ് ഹർജിയിൽ വ്യാപാരികൾ ഉന്നയിക്കുന്നത്.
0 Comments