Latest Posts

കൊല്ലത്ത് വീണ്ടും ലോറി ഡ്രൈവർക്ക് ക്രൂര മർദ്ദനം; അപായപ്പെടുത്താൻ ശ്രമം.

കൊല്ലം : ആയൂരിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചതിന് പിന്നാലെ മറ്റൊരു ലോറി ഡ്രൈവർക്ക് ഗുരുതരമായ മർദ്ദനം.

കുളത്തൂപ്പുഴ സ്വദേശി ഷിബിനാണ് (30) ഒരു സംഘം ആളുകളുടെ ക്രൂര മർദ്ദനത്തിനിരയായത്. കഴിഞ്ഞ ദിവസം രാത്രിയോടെ ഇത്തിക്കര പാലത്തിന്  സമീപമാണ് അക്രമം അരങ്ങേറിയത്, കണ്ണൂരിൽ നിന്നും കൊല്ലം ചാത്തന്നൂരിലേക്ക് സമീപം എത്തിയതായിരുന്നു ഷിബിൻ. ശേഷം  ഇവിടെ പാർക്ക് ചെയ്തിരുന്ന ലോറിയ്ക്ക് സമീപം നിൽക്കവേയാണ് എട്ടംഗ സംഘം ഷിബിൻ്റെ കാൽ തല്ലിയൊടിക്കുന്നത്. ആക്രമണത്തിന് ശേഷം അക്രമികൾ എത്തിയ ഓട്ടോയിലേക്ക് തന്നെ കയറ്റാൻ ശ്രമിച്ചതായും പരിക്കേറ്റ് ചികിത്സയിലുള്ള ഷിബിൻ പറഞ്ഞു.

ആയൂരിൽ ലോറി ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ച സംഭവം പൊലീസിൽ വിളിച്ചറിയിച്ചത് ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മിറ്റി ജോ: സെക്രട്ടറികൂടിയായ ഷിബിനായിരുന്നു ഇതിൻ്റെ പകപോക്കലാണോ അതല്ല രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണോ സംഭവമെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

0 Comments

Headline