Latest Posts

കുവൈറ്റിൽ ഏഴുമാസം ഗർഭിണി ആയിരുന്ന കൊല്ലം സ്വദേശിനി മരിച്ചു

കുവൈറ്റില്‍ മലയാളി യുവതി മരിച്ചു. കൊല്ലം അഞ്ചല്‍ മഞ്ചാടിയില്‍ വീട്ടില്‍ സന്തോഷ് കുമാറിന്റെ ഭാര്യ സിനി സന്തോഷ് (43) ആണ് മരിച്ചത്. സിനി ഏഴു മാസം ഗര്‍ഭിണിയായിരുന്നു. ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്തിരുന്നെങ്കിലും മരണമടഞ്ഞു.

ഏതാനും ദിവസങ്ങളായി ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിനി ഇന്നലെ വൈകിട്ടാണ് മരിച്ചത്. അല്‍ ഗാനിം ഓട്ടോമോട്ടീവ് കമ്പനിയിലെ ജീവനക്കാരനാണ് സന്തോഷ്. മകന്‍: അനന്തറാം (12- ക്ലാസ് വിദ്യാര്‍ത്ഥി, ഇന്‍റഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂള്‍). സംസ്കാരം ഇന്ന് സുലൈബിലക്കാത്ത് സെമിത്തേരിയില്‍ നടത്തി.

0 Comments

Headline