Latest Posts

മാനസയുടെ മൃതദേഹം ഇന്ന് കണ്ണൂരെത്തിക്കും, നാളെ സംസ്‌കാരം


കണ്ണൂർ : കൊല്ലപ്പെട്ട ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മാനസയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. സംസ്‌കാരം നാളെ പയ്യാമ്പലം ശ്മശാനത്തിൽ നടക്കും. പോസ്റ്റുമോർട്ടത്തിന് പിന്നാലെ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോവുകയാണ്. രാത്രിയെത്തുന്ന മൃതദേഹം കണ്ണൂരിലെ എകെജി സ്മാരക ശ്മശാനത്തിൽ സൂക്ഷിക്കും. തുടർന്ന് പിറ്റേന്ന് രാവിലെ ഏഴ് മണിയോടെ വീട്ടിലേക്ക് കൊണ്ടുപോകും.


രാഖിലിന്റെ മൃതദേഹം ഇന്ന് രാത്രിയോടെ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിക്കും. സംസ്‌കാരം നാളെ രാവിലെ പിണറായിയിലെ ശ്മശാനത്തിൽ നടക്കും. ആശുപത്രിയിലേക്ക് എത്തിയ്‌ക്കും മുൻപേ ഇരുവരും മരിച്ചിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം നടന്നത്.

ഇന്നലെയാണ് കണ്ണൂർ സ്വദേശിയായ മാനസയെ വെടിവെച്ച് കൊന്ന ശേഷം രാഖിൽ ആത്മഹത്യ ചെയ്തത്. ഇരുവരും ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെടുകയും ശേഷം ആ ബന്ധം അവസാനിപ്പിക്കുകയും ചെയ്തതാണ് കൊലപാതക കാരണം. 7.62 എംഎം പിസ്റ്റൽ ഉപയോഗിച്ചാണ് രാഖിൽ മാനസയെ കൊലപ്പെടുത്തിയത്.

0 Comments

Headline