banner

മയ്യനാട് എസ് എസ് സമിതി അഭയ കേന്ദ്രവും പരിസരവും കൊല്ലം ജില്ലയിൽ ആരംഭിച്ച മിഷന്‍ ഫ്യുമിഗേഷന്‍ ക്യാമ്പെയിന്റെ ഭാഗമായി ശുചീകരണം നടത്തി

മയ്യനാട് : എസ് എസ് സമിതി അഭയ കേന്ദ്രത്തിൽ ഇരുനൂറിൽ പരം ആളുകൾക്ക് കോവിഡ് വൈറസ് ബാധിച്ചിരുന്നു. കൃത്യമായ പരിചരണം മൂലം എല്ലാപേരും രോഗമുക്തരായി. സ്റ്റാഫുകളുടെ കൃത്യമായ ഇടപെടൽ മൂലം എല്ലാവിധ സുരക്ഷയും സമിതി ഉറപ്പുവരുത്തുന്നു.എന്നതാണ് ഏറെ സവിശേഷത.
ജില്ലയിലെ വയോജനകേന്ദ്രങ്ങള്‍, സാമൂഹിക-മാനസിക ആരോഗ്യ കേന്ദ്രങ്ങള്‍, അനാഥാലയങ്ങള്‍ തുടങ്ങി എല്ലാ ക്ഷേമസ്ഥാപനങ്ങളിലും സൗജന്യ അണുനശീകരണത്തിനായുള്ള പദ്ധതി ജില്ലാ ഭരണകൂടവും ജില്ലാ സാമൂഹ്യനീതി വകുപ്പും പത്തനാപുരം ഗാന്ധിഭവനും ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്.
കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ എല്ലാ അഗതിമന്ദിരങ്ങളിലും അണുനശീകരണത്തിനായി മിഷന്‍ ഫ്യുമിഗേഷന്‍ ക്യാമ്പെയിന്‍ ഭാഗമായി രജിസ്റ്റർ ചെയ്യുന്ന എല്ലാ അഭയകേന്ദ്രങ്ങളിലും സൗജന്യമായി ശുചീകരണം നടത്തും 
കൊല്ലം കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍ ക്യാമ്പെയിന്‍ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു.
ഗാന്ധിഭവന്‍ എക്‌സിക്യൂട്ടീവ് മാനേജരും മുൻ ജയിൽ ഡി.ഐ.ജി.യുമായ ബി. പ്രദീപ്, ഗാന്ധിഭവന്‍ തണലിടം അഡീഷണല്‍ മാനേജറും മുന്‍ ജയില്‍ സൂപ്രണ്ടുമായ കെ. സോമരാജന്‍, നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയം പബ്ലിക് റിലേഷൻ ഓഫീസർ ഷിബു റാവുത്തർ, എന്നിവരുടെ നേതൃത്വത്തില്‍ ഗാന്ധിഭവന്‍ വോളണ്ടിയേഴ്‌സ് അനുദാസ്, സച്ചിൻ എന്നിവരാണ് വിവിധ അഭയ കേന്ദ്രങ്ങളിൽ ശുചീകരണം നടത്തിയത്. പത്തനാപുരം ഗാന്ധിഭവൻ കൃഷിയെപ്രോത്സാഹിപ്പിക്കുന്നതിനായി ജൈവ പച്ചക്കറി വിത്തുകളും, വാർഷിക കലണ്ടറുകളും വിതരണം ചെയ്തു.
മയ്യനാട് എസ് എസ് സമിതി അഭയ കേന്ദ്രത്തിലും പരിസരത്തും നടന്ന ശുചീകരണ പരിപാടിയിൽ എസ് എസ് സമിതി അഭയ കേന്ദ്രം. പി.ആർ.ഓ.
സാജു നല്ലേപറമ്പിൽ, സോഷ്യൽ വർക്കർ ഐബിൽ മത്തായി, HRPS സംസ്ഥാന പ്രസിഡന്റ്‌ അയത്തിൽ അൻസർ, ജി. ശങ്കർ, ജങ്കിഷ്ഖാൻ എന്നിവർ സന്നിഹിതരായിരുന്നു..

Post a Comment

0 Comments