banner

മന്ത്രി ജെ. ചിഞ്ചുറാണി അഷ്ടമുടിയിൽ.


തത്സമയ അപ്ഡേറ്റിംഗ്

അഷ്ടമുടി : ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ അഷ്ടമുടിയിലാണ് മന്ത്രി എത്തി ചേർന്നത്. പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്യാനും സ്കൂളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുമായി അനുമോദന ചടങ്ങും സംഘടിപ്പിച്ചു. 

അഷ്ടമുടി ഗവൺമെൻറ് സ്കൂളിൻ്റെ ശോചനീയാവസ്ഥ മനസ്സിലാക്കി മന്ത്രി, കിഫ്ബി ഉദ്ധരിച്ച് നിവേധനം സമർപ്പിക്കണമെന്നും. സ്കൂളിലെ പഠനോപകരണ വിതരണം അഭിനന്ദനാർഹമാണെന്നും മികച്ച വിജയം കൈവരിച്ച സ്കൂളിന് ആശംസയും മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.

സീഡ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബി. ജയന്തി സ്കൂളിൻ്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിലാണെന്നും സ്കൂളിൻ്റെ ശോചനീയാവസ്ഥയിൽ അടിയന്തരമായ ചർച്ചയ്ക്ക് പരിഗണിക്കേണ്ടതാണെന്നും പരാമർശിച്ചു.


ഹയർസെക്കൻ്ററിയെ പ്രതിനിധീകരിച്ച്  ഹയർസെക്കൻ്ററി അധ്യാപകനും എൻ.എസ്.എസ് കോർഡിനേറ്ററുമായ സനിൽകുമാർ സംസാരിച്ചു.

Post a Comment

0 Comments