പ്രശ്നം അടിയന്തരമായി നല്ല നിലയില്‍ തീര്‍ക്കണമെന്നാണ് മന്ത്രി യുവതിയുടെ അച്ഛനോട് ആവശ്യപ്പെട്ടതെന്നാണ് ഫോൺ വിളിയിൽ എൻസിപി നേതാവാണ് യുവതിയെ കടന്നുപിടിച്ചത് യുവതിയുടെ പിതാവ് പ്രാദേശിക എന്‍സിപി നേതാവാണ്. എന്നാല്‍ യുവതി യുവമോര്‍ച്ച പ്രവര്‍ത്തകയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവർ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. അന്ന് മുതൽ ആരംഭിച്ച പ്രശ്നങ്ങളാണിതെന്നാണ് പാരതിക്കാർ പറയുന്നത്. ബിജെപി സ്ഥാനാർഥിയായതിന്‍റെ പേരിൽ യുവതിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിൽ പ്രരിപ്പിച്ചിരുന്നെന്നും ഇവർ പറയുന്നു.
യുവതി എൻസിപി നേതാവിന്‍റെ കടയുടെ സമീപത്ത് കൂടെ പോകുന്ന സമയത്ത് കടയിലേക്ക് വിളിച്ച് കയറ്റിയ ഇയാൾ കയ്യിൽ കേറി പിടിച്ചെന്നാണ് പരാതി. പോലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചില്ലെന്നും ഇവർ ആരോപിക്കുന്നു.
ഈ സമയത്താണ് പരാതി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി യുവതിയുടെ അച്ഛനെ വിളിച്ചു എന്ന ആക്ഷേപം മന്ത്രിക്കെതിരെ ഉയർന്നിരിക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച എകെ ശശീന്ദ്രൻ പരാതിക്കാരിയുടെ അച്ഛൻ തന്‍റെ പാർട്ടിക്കാരനാണെന്നും കാര്യം അന്വേഷിക്കാനാണ് വിളിച്ചതെന്നുമാണ് പറഞ്ഞത്. പാർട്ടിയിലെ പ്രശ്നം ആണെന്നാണ് ആദ്യം കരുതിയതെന്നും എന്നാൽ പിന്നീടാണ് വിഷയം വേറെ ആണെന്ന് അറിഞ്ഞതെന്നും മന്ത്രി പറയുന്നു.
HIGHLIGHTS : Minister's phone call to final discussions; Kollam torture case into controversy.
0 Comments