banner

ബക്രീദ് പ്രമാണിച്ച് കേരളത്തിൽ കൂടുതൽ ലോക്ഡൗൺ ഇളവുകൾ; ഹർജി ഇന്ന് പരിഗണിക്കും.

തിരുവനന്തപുരം : ബക്രീദ് പ്രമാണിച്ച് കേരളത്തിൽ കൂടുതൽ ലോക്ഡൗൺ ഇളവുകൾ നൽകിയതിനെതിരായ ഹർജി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് രോഹിംഗ്ടൺ നരിമാൻ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ബെഞ്ചിന്റെ ആദ്യത്തെ കേസ് ആയാണ് ഹർജി പരിഗണിക്കുക.

ഇന്നലെയാണ് കേരളത്തിൽ കൂടുതൽ ലോക്ഡൗൺ ഇളവുകൾ നൽകിയതിനെതിരെ ഡൽഹി മലയാളി സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഇതിൽ കോടതി സർക്കാരിനോട് മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് വൈകീട്ടോടെ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.

വിദഗ്ധരുമായി ചർച്ച നടത്തിയ ശേഷമാണ് ഇളവുകൾ അനുവദിച്ചതെന്നാണ് സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നത്. ചില മേഖലകളിൽ മാത്രമാണ് കടകൾ തുറക്കാൻ അനുമതിയുള്ളത്.. കൊറോണ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുമെന്നും ടിപിആർ കുറച്ചുകൊണ്ടുവരാനുള്ള ശ്രമം തുടരുകയാണെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. കൂടുതൽ ഇളവുകൾ നൽകിയിട്ടില്ലെന്നും കടകളുടെ സമയക്രമം പുന:ക്രമീകരിക്കുകമാത്രമാണ് ചെയ്തതെന്നും ഇന്നലെ സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ ടിപിആർ 10 ശതമാനത്തിന് മുകളിൽ കൂടുതലുള്ള കേരളത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നത് ആളുകളുടെ ജീവൻ അപകടത്തിലാക്കുമെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ വികാസ് സിംഗ് വാദിച്ചു. ടിപിആർ രണ്ട് ശതമാനമുള്ള ഉത്തർപ്രദേശിൽ കൻവാർ യാത്രയ്‌ക്ക് കോടതി അനുമതി നിഷേധിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് കോടതി സംസ്ഥാന സർക്കാരിനോട് അടിയന്തിരമായി സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടത്.

HIGHLIGHTS : More lockdown concessions in Kerala in keeping with Bakreed; The petition will be considered by the supreme court today.

Post a Comment

0 Comments