Latest Posts

കൊല്ലത്ത് അമ്മയെ പെട്രോളൊഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം; ആംബുലൻസ് ഡ്രൈവർ പിടിയിൽ.


സുബിൽ കുമാർ

കൊല്ലം : മാതാപിതാക്കളെയും സഹോദരിയെയും അപകടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. 
ഓച്ചിറ സ്വദേശിനിയായ വിദ്യാർത്ഥിനിയെയാണ് ഇയാൾ പീഡിപ്പിച്ചത്.

പ്രയാർ തെക്ക് ആലുംപീടിക കോമളത്ത് മുരുകനെ (26) ആണ് കൊല്ലം മുണ്ടയ്ക്കലിലെ ഒളിത്താവളത്തിൽ നിന്ന് ഓച്ചിറ പോലീസ് പിടികൂടിയത്. 
രാഷ്ട്രീയ പ്രവർത്തകനായിരുന്ന സമയത്താണ് പിടിയിലായ മുരുകൻ കുടുംബവും ആയി കൂടുതൽ അടുത്തത് സംഭവത്തിൽ കുടുംബം പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

0 Comments

Headline