ഇൻഷാദ് സജീവ്
കൊല്ലം : പളളിമൺ കിഴക്കേകര അയ്ക്കരഴികത്ത് വീട്ടിൽ ഉണ്ണികൃഷ്ണപിള്ളയുടെ മകൻ ശ്രീഹരിയാണ് മരിച്ചത്. ഭാര്യയായ അശ്വതി മീയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞിടെയുള്ളു. വളരെകാലമായി പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ ജൂൺ പതിമൂന്നിനാണ് വിവാഹിതരാകുന്നത്. ശ്രീഹരിയുമായുള്ള വിവാഹത്തിന് അശ്വതിയുടെ വീട്ടുകാർക്ക് എതിർപ്പായിരുന്നു ഇതവഗണിച്ചാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾ കഴിയവേ അശ്വതി വീണ്ടും തൻ്റെ വീട്ടുകാരുമായി അടുപ്പത്തിലായതായി പറയുന്നു ഇതിന് ശേഷം ഇരുവരും ചെറിയ കാര്യങ്ങൾക്ക് പോലും പിണങ്ങാറുണ്ടായിരുന്നതായി പിതാവ് ഉൾപ്പെടെയുള്ള കുടുംബാംഗംഗങ്ങൾ പറഞ്ഞു. ഉണ്ണികൃഷ്ണപിള്ള മണിയമ്മ ദമ്പതികളുടെ ഇളയ മകനാണ് ശ്രീഹരി. മൃതദേഹം പോസ്റ്റുമാർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി കണ്ണനല്ലൂർ പോലീസ് കേസേടുത്തു.
0 تعليقات