banner

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പത്തൊൻപത്കാരൻ പിടിയിൽ; സംഭവം കൊല്ലത്ത്.

അഞ്ചൽ : പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പത്തൊൻപത് വയസ്സുകാരൻ അറസ്റ്റിൽ. അഞ്ചൽ, തടിക്കാട് സ്വദേശിയായ രാജീവ് (19) നെയാണ് അഞ്ചൽ പൊലീസ് കസ്റ്റടിയിലെടുത്തത്. 

ശാരീരിക അസ്വസ്തത പ്രകടിച്ച പെൺകുട്ടിയെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത് തുടർന്ന് രക്ഷിതാക്കൾ അഞ്ചൽ പൊലീസിന് പരാതി നൽകുകയായിരുന്നു. പരാതിയിന്മേൽ  പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജീവിനെ അറസ്റ്റ് ചെയ്തത്. പോസ്കോ ഉൾപ്പെടെയുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അഞ്ചൽ സി.ഐ കെ.ജി ഗോപകുമാറിൻ്റെ നേതൃത്വത്തിലാണ് അഞ്ചൽ സ്റ്റേഷൻ പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.

HIGHLIGHTS : Nineteen-year-old man arrested for raping 10th class girl and making her pregnant; The incident took place in Kollam.

Post a Comment

0 Comments