banner

"കടകൾ തുറക്കാൻ പറ്റില്ലെങ്കിൽ മദ്യഷോപ്പും വേണ്ട"; യൂത്ത് ലീഗ് പ്രവർത്തകർ ബീവറേജ് താഴിട്ട് പൂട്ടി.


മലപ്പുറം : "കടകൾ തുറക്കാൻ പറ്റില്ലെങ്കിൽ മദ്യഷോപ്പും വേണ്ട". മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസിലെ ബിവറേജസ് ഔട്ട് ലെറ്റാണ് യൂത്ത് ലീഗ് പ്രവർത്തകർ ഷട്ടർ അടച്ച് പ്രതിഷേധിച്ചത്. ഇന്നലെയാണ് സംഭവം വൈകുന്നേരം അഞ്ച് മണിയോടെ വ്യാപാര സ്ഥാപനങ്ങൾ കൊവിഡ് പ്രോട്ടോകോളുകൾ പാലിച്ച് തുറക്കാൻ കഴിയാത്ത പക്ഷം ബിവറേജസ് ഔട്ട്ലെറ്റും പ്രവർത്തിക്കേണ്ട എന്ന തരത്തിലേക്ക് പ്രതിഷേധവുമായിയെത്തിയത്. ഏറെ നേരത്തോളം  ഔട്ട് ലെറ്റ് ഉപരോധിച്ച ശേഷമാണ് പ്രവർത്തകർ ഷട്ടറുകൾ താഴിട്ട് പൂട്ടിയത്. അതേ സമയം സംസ്ഥാനത്ത് വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച പ്രശ്നങ്ങൾ മുറുകുകയാണ് വ്യാപാരികൾ നാളെ മുതൽ എല്ലാ സ്ഥാപനങ്ങളും തുറക്കുമെന്നതാണ് വിവരം. എന്നാൽ " അനുമതിയില്ലാതെ തുറന്നാൽ നേരിടേണ്ട രീതിയിൽ നേരിടുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.

إرسال تعليق

0 تعليقات