banner

ഒളിമ്പിക്‌സ് : ചൈനീസ് തായ്‌പെയ് സഖ്യത്തെ തോൽപ്പിച്ച് ഇന്ത്യ; അമ്പെയ്ത്ത് മിക്‌സഡ് ഡബിൾസിൽ ക്വാർട്ടറിൽ.


അമ്പെയ്ത്ത് മിക്‌സഡ് ഡബിൾസിൽ ഇന്ത്യ ക്വാർട്ടറില്‍ . ദീപിക കുമാരി-പ്രവീൺ ജാദവ് സഖ്യമാണ് ചൈനീസ് തായ്‌പെയ് സഖ്യത്തെ തോൽപ്പിച്ചത്. അടുത്ത മത്സരം ദക്ഷിണ കൊറിയയുമായാണ്. ഇത്തവണ ഒളിമ്പിക്‌സ് ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യ മെഡൽ പോരാട്ടത്തിലാണ് ഇന്ത്യൻ സഖ്യം ക്വാർട്ടറിൽ കടന്നത്. 

അവസാന സെറ്റ് വരെ ആവേകരമായ മത്സരത്തിനൊടുവിലാണ് ഇന്ത്യ ക്വാർട്ടർ ഉറപ്പിച്ചത്. ദീപിക കുമാരിയുടെ മിന്നും പ്രകടനമാണ് കാണാന്‍ സാധിച്ചത്. മൂന്ന് ശ്രമങ്ങൾ ഒഴികെ ബാക്കിയെല്ലാ ശ്രമങ്ങളിലും കൃത്യം പത്ത് പോയിന്റ് കണ്ടെത്തിയ ദീപിക കുമാരി. അൽപ സമയത്തിന് ശേഷം തന്നെ ക്വാർട്ടർ മത്സരവും, ശേഷം ഫൈനൽ മത്സരങ്ങളും ആരംഭിക്കും. ലോക ഒന്നാം നമ്പർ താരമാണ് ദീപിക കുമാരി. ആദ്യമായി ഒളിമ്പിക്‌സിൽ എത്തുന്ന താരമാണ് പ്രവീൺ ജാദവ്.

إرسال تعليق

0 تعليقات