banner

കൊറ്റങ്കര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ജനാധിപത്യവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.

കൊറ്റങ്കര : കൊറ്റങ്കര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ജനാധിപത്യവിരുദ്ധ  നയങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ നടത്തിവന്ന ഓൺലൈൻ പഞ്ചായത്ത് കമ്മിറ്റിയുടെ മറവിൽ പ്രതിപക്ഷത്തെ വിഡ്ഡികളാക്കി ജനാധിപത്യവിരുദ്ധ നിലപാടുകൾ നിലവിലെ എൽ.ഡി.ഫ് ഭരണസമിതി സ്വീകരിക്കുന്നുവെന്ന ഗുരുതരമായ ആരോപണമാണ് പ്രതിഷേധക്കാർ ഭരണ സമിതിയ്‌ക്കെതിരെ ഉന്നയിക്കുന്നത്. കമ്മിറ്റി അജണ്ടയിൽ ഉൾപ്പെടുത്താത്തതും ചർച്ച ചെയ്യാത്തതുമായ കാര്യങ്ങൾ കാര്യങ്ങൾ പഞ്ചായത്ത് മിനിറ്റ്സിൽ ഉൾപ്പെടുത്തി ജനാധിപത്യ പ്രക്രിയയെ അട്ടിമറിയ്ക്കുകയാണ് നിലവിലെ ഭരണസമിതിയെന്നും ഇത് നടപ്പിലാക്കിയത് വഴി കേന്ദ്രഫണ്ടായ സി.എഫ്.സി ഫണ്ട് മുഴുവനായും എൽ.ഡി.എഫ് പ്രതിനിധികൾക്ക് മാത്രമായി വെട്ടിച്ചുരുക്കിയതായും പ്രതിപക്ഷം ആരോപിച്ചു.

...............

കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന ഘട്ടത്തിൽ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ തുടങ്ങിയ TKM 
കോവിഡ് കെയർ സെന്ററിന്റെ മറവിൽ ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്നും, പഞ്ചായത്ത് പരിധിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞിട്ടും ഇവ റിപ്പോർട്ട് ചെയ്യുന്നതിൽ പ്രത്യക്ഷമായ അലംഭാവം പ്രകടിപ്പിച്ച് കച്ചവടക്കാരെയും പൊതുജനങ്ങളെയും ഒരു പോലെ ബുദ്ധിമുട്ടിക്കുന്നതായും കൂടാതെ പഞ്ചായത്തിലെ കരാർ നിയമനങ്ങളിൽ ഭരണ സമിതിയും ആശ്രിതർക്ക് മാത്രം നിയമനം നൽകി,  ബന്ധു നിയമന പ്രക്രിയയ്ക്കും തുടക്കം കുറിയ്ക്കുന്നു തുടങ്ങി നിരവധി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പ്രതിപക്ഷ അംഗങ്ങൾ ഉപരോധം നടത്തിയത്.
 
തെറ്റിച്ചിറ വാർഡ് മെമ്പർ ജവാദിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം രഘു പാണ്ഡവപുരം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു , സുമേഷ് സ്വാഗതവും, പ്രദീപ്, വിനിത, മണിവർണ്ണൻ, ശശികല, ഗീതു, ജയ എന്നീ പ്രതിപക്ഷ ജനപ്രതിനിധികൾ സംസാരിച്ചു.

Post a Comment

0 Comments