banner

അഞ്ച്​ കിലോ സ്ഫോടക വസ്തുക്കളുമായ് ​ഡ്രോൺ; പോലീസ് വെടിവച്ചിട്ടു.


ജമ്മു കശ്മീര്‍ പോലീസ് ജമ്മു ജില്ലയിലെ അഖ്നൂര്‍ പ്രദേശത്ത് പറന്നെത്തിയ ഡ്രോണ്‍ വെടിവച്ചു വീഴ്ത്തി. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് (ഐ.ബി) എട്ട് കിലോമീറ്റര്‍ ഉള്ളില്‍ ഇന്ത്യന്‍ ഭാഗത്താണ് പുലര്‍ച്ചെ ഡ്രോണ്‍ കണ്ടെത്തിയത്. അഞ്ചു കിലോ സ്‌ഫോടകവസ്തുക്കളും (ഐഇഡി) ഇതില്‍ നിന്നും കണ്ടെടുത്തു. പാക് തീവ്രവാദികള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള സ്‌ഫോടകവസ്തുക്കളാണിവ. ഡ്രോണ്‍ പ്രവര്‍ത്തനത്തിന് പിന്നിലെ തീവ്രവാദ സംഘടനയായെയാണ് ഏജന്‍സികള്‍ തിരയുന്നത്. 

ജമ്മുവിലോ അന്താരാഷ്ട്ര അതിര്‍ത്തിക്കടുത്തോ ഒരു ഡ്രോണ്‍ കണ്ടെത്തുന്നയത് ഇതാദ്യമല്ല. എന്നാല്‍ ജൂണ്‍ 27 ന് ജമ്മു വ്യോമതാവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ ഇരട്ട സ്ഫോടനത്തിനുശേഷം പൊലീസിന് വെടിവച്ചിടാന്‍ കഴിഞ്ഞ ആദ്യ ഹെക്സാകോപ്റ്റര്‍ ഡ്രോണ്‍ ആണിത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഒട്ടേറെ തവണ ജമ്മുവിലെ ഒന്നിലധികം സ്ഥലങ്ങളില്‍ ഡ്രോണുകള്‍കണ്ടെത്തിയിരുന്നു. ഡ്രോണ്‍ ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തന്ത്രപ്രധാന ഇടങ്ങളില്‍ പ്രതിരോധ സംവിധാനം ഒരുക്കുകയാണ് ഇന്ത്യ. 

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഡ്രോണുകള്‍ ഉപയോഗിക്കാന്‍ തീവ്രവാദ സംഘടനകള്‍ നിരന്തരം ശ്രമിക്കുന്നതായി ഡിജിപി ദില്‍ബാഗ് സിംഗ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു.  

Post a Comment

0 Comments