banner

ധന്യദാസിൻ്റെത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്; ഭർത്താവിന് ജാമ്യം

ശാസ്താംകോട്ട : കുന്നത്തൂരിൽ ഭർതൃവീട്ടിലെ ജനൽ കമ്പിയിൽചുരിദാറിെൻറ ഷാൾ ഉപയോഗിച്ച് നവവധു തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. കുന്നത്തൂർ പടിഞ്ഞാറ് മാണിക്യമംഗലം കോളനിയിൽ രാജേഷ് ഭവനിൽ രാജേഷിെൻറ ഭാര്യ കുണ്ടറ പേരയം ധന്യ ഭവനിൽ ഷൺമുഖദാസ്- ലില്ലിക്കുട്ടി ദമ്പതികളുടെ മകൾ ധന്യദാസ് (21) നെ ശനിയാഴ്ച പുലർച്ചെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
അന്തരികാവയങ്ങൾക്ക് ക്ഷതമേറ്റതായോ മർദ്ദനത്തിെൻറ പാടുകളോ മൃതദേഹത്തിൽ കണ്ടെത്തിയിട്ടില്ലെന്നും കഴുത്തിലെ കുരുക്കാണ് മരണകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയത്. റിപ്പോർട്ടിൽ ദൂരൂഹതകളൊന്നും ഇല്ലാത്തതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലായിരുന്ന ഭർത്താവ് രാജേഷ് (28) നെ വിട്ടയച്ചു. ഞായറാഴ്ച ഉച്ചക്ക് 2.30 ഓടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും പേരയത്തെ ധന്യയുടെ വീട്ടിലെത്തിച്ച മൃതദേഹം ഒരു മണിക്കൂറോളം പൊതുദർശനത്തിനു വച്ചു. പൊലീസ് വിട്ടയച്ചതിനെ തുടർന്ന് ഭർത്താവ് രാജേഷ് ഇവിടെയെത്തി അന്തിമോപചാരം അർപ്പിച്ചു. പിന്നീട് മുളവന കാരിക്കുഴി ലെത്തീൻ കത്തോലിക്കാ ചർച്ചിൽ മൃതദേഹം സംസ്കരിച്ചു. നവവധുവിെൻറ തൂങ്ങിമരണത്തിൽ അടുത്ത ബന്ധുക്കൾ ദുരൂഹത ആരോപിച്ചതോടെ ശാസ്താംകോട്ട ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിരുന്നു. സംഭവത്തിൽ സംസ്ഥാന യുവജന കമീഷൻ സ്വമേധയാ കേസെടുക്കുകയും കൊല്ലം റൂറൽ എസ്.പിയോട് സമഗ്രമായ റിപ്പോർട്ട് അടിയന്തിരമായി നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംസ്ഥാന വനിതാ കമീഷൻ അംഗം എം.എസ് താരയും യുവതി ആത്മഹത്യ ചെയ്ത കുന്നത്തൂരിലെ വീട്ടിലെത്തിയിരുന്നു. കഴിഞ്ഞ മേയ് ഏഴിന് എട്ട് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ടിപ്പർ ലോറി ഡ്രൈവറായ രാജേഷും ധന്യയും വിവാഹിതരായത്. ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം തുടരുമെന്ന് ശാസ്താംകോട്ട എസ്.എച്ച്.ഒ അറിയിച്ചു.

Post a Comment

0 Comments