Latest Posts

സ്വകാര്യ ബസ്സ് ഉടമ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് ബന്ധുക്കള്‍

ക​ല്‍​പ്പ​റ്റ : കോവിഡ് പ്രതിസന്ധിയില്‍ സ്വ​കാ​ര്യ​ബ​സു​ട​മ ജീ​വ​നൊ​ടു​ക്കി.ലോ​ക്ക്ഡൗ​ണി​നൊ​പ്പം ക​ട​ബാ​ധ്യ​ത​യും പെ​രു​കി​യ​തോ​ടെയാണ് വയനാട് അ​മ്ബ​ല​വ​യ​ല്‍ സ്വ​ദേ​ശി പി.​സി. രാ​ജാ​മ​ണി (48) മ​രി​ച്ച​ത്.

വിഷം കഴിച്ച നിലയിലാണ് രാജാമണിയെ കണ്ടെത്തിയത്.

വീടിന് സമീമത്തെ തോട്ടത്തില്‍ വിഷം ഉള്ളില്‍ ചെന്ന് അവശ നിലയിലായ രാജ മണിയെ നാട്ടുകാര്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു.

കടല്‍മാട് നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോകുന്ന ബ്രഹ്മപുത്ര ബസിന്റെ ഉടമയാണ് രാജമണി. കോവിഡ് മൂലം ബസ്സിന്റെ ഓട്ടം നിലച്ചതോടെ സാമ്ബത്തിക പ്രതിസന്ധി ഉണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു

HIGHLIGHTS : Private bus owner found dead; Relatives say it was suicide

0 Comments

Headline