banner

കൊല്ലത്തെ വിദ്യാർത്ഥികൾക്കെതിരെയുള്ള പൊലീസിൻ്റെ നടപടി അപലപനീയം; യു.ജി.സി അടിയന്തരമായി ഇടപെടണം - അനന്തകൃഷ്ണൻ

കൊല്ലം : സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ പരീക്ഷ ഓൺലൈനായി നടത്തണമെന്നാവശ്യപ്പെട്ട് കൊല്ലത്തെ സ്വകാര്യ എൻജീനിയറിംഗ് കോളേജിൽ കെ.എസ്.യു നടത്തിയ മാർച്ചിൽ പോലീസുമായി സംഘർഷവുമായി ബന്ധപ്പെട്ട് അഷ്ടമുടി ലൈവിനോട് പ്രതികരിച്ച് അനന്തകൃഷ്ണൻ.

വളരെ സമാധാനപരമായി നടന്നു വന്ന സമര രീതി അടിച്ചമർത്തുന്നതിൻ്റെ ഭാഗമായിട്ടാണ് കേരളാ പോലീസിൻ്റെ നടപടിയെന്ന് പി.എസ്.യു കൊല്ലം ജില്ലാ വൈസ് പ്രസിഡൻ്റും സംസ്ഥാന കമ്മിറ്റിയംഗവുമായ അനന്തകൃഷ്ണൻ അഷ്ടമുടി ലൈവിനോട് പറഞ്ഞു.

സംസ്ഥാന സർക്കാരിൻ്റെ കൊവിഡ് വ്യാപനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ വിവിധ പ്രദേശത്തെ പല കാറ്റഗറികളിലേക്ക് തിരിച്ചിട്ടുണ്ട്. എ,ബി,സി,ഡി കാറ്റഗറികളിലേക്ക് വന്നിട്ടുള്ള പ്രദേശങ്ങളിൽ "എ" ഒഴികെ കൊവിഡ് വ്യാപന ഭീഷണി നിലനില്ക്കുന്ന പ്രദേശങ്ങളാണ് ഇവിടെ നിന്നും മറ്റും എത്തുന്ന വിദ്യാർത്ഥികൾക്ക് എന്ത് സുരക്ഷയാണ് പരീക്ഷാ കേന്ദ്രങ്ങളിൽ ഉള്ളതെന്ന് സർക്കാർ വിലയിരുത്തേണ്ടതുണ്ട്. യു.ജി.സി ഈ കാര്യത്തിൽ അടിയന്തിരമായി ഇടപ്പെട്ട് വിദ്യാർത്ഥികളെ കേസിൽ നിന്നും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment

0 Comments