Latest Posts

മുകേഷ് എം.എൽ.എയുടെ ഫോണിൽ ഫോൺ വിളിച്ച് പ്രതിഷേധിക്കും - പി.എസ്.യു കൊല്ലം മണ്ഡലം കമ്മിറ്റി.

 

കൊല്ലം : കഴിഞ്ഞ ദിവസം നടന്ന വിവാദങ്ങളുടെ അടിസ്ഥാനത്തിൽ കൊല്ലം എം.എൽ.എ എം മുകേഷ് വിദ്യാർത്ഥിയെ അവഹേളിക്കുകയാണുണ്ടായതെന്നും അദ്ദേഹം കേരള സമൂഹത്തിൻ്റെ അപമാനമാണെന്നും ആരോപിച്ച് പി.എസ്.യു കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  മുകേഷ് എം.എൽ.എയുടെ ഫോണിൽ ഫോൺ വിളിച്ച് പ്രതിഷേധിക്കുമെന്ന് ജില്ലാ നേതൃത്വങ്ങൾ അറിയിച്ചു.

ഇന്നലെ പുറത്ത് വന്ന ഒരു ഓഡിയോ ക്ലിപ്പാണ് വിവാദങ്ങൾക്ക് അടിസ്ഥാനം ഒരു അത്യാവശ്യം കാര്യം പറയാൻ വിളിച്ച പത്താം ക്ലാസ് വിദ്യാർത്ഥിയെ ശകാരിച്ച് കൊല്ലം എം.എൽ.എ എം മുകേഷെന്ന് പ്രതീതി ജനിപ്പിക്കുന്ന ശബ്ദം. സംഭവത്തിൽ വിദ്യാർത്ഥിയുടെ സുഹൃത്താണ് മുകേഷിൻ്റെ നമ്പർ നൽകിയതെന്ന് പറയുമ്പോൾ നമ്പർ തന്നയാളുടെ ചെപ്പ കുറ്റിക്ക് അടിയ്ക്കണമെന്നും മുകേഷ് പറയുന്നുണ്ട്.  തുടർന്ന് നിരവധി പ്രതികരണങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്.

0 Comments

Headline