banner

യുഎഇ ഉള്‍പ്പെടെ നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീണ്ടും പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി സൗദി


യുഎഇ ഉള്‍പ്പെടെ നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീണ്ടും പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി സൗദി. വകഭേദം വന്ന കൊവിഡ് വ്യാപനം മൂലമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. നാളെ രാത്രി 11 മണിക്ക് വിലക്ക് പ്രാബല്യത്തില്‍ വരും.

യുഎഇ, ഏത്യോപ്യ, വിയറ്റ്‌നാം എന്നീ മൂന്ന് രാജ്യങ്ങളിലേക്ക് നേരിട്ടോ അല്ലാതെയോ പ്രത്യേക അനുമതി ഇല്ലാതെ യാത്ര ചെയ്യരുതെന്ന് സൗദി പൗരന്‍മാര്‍ക്ക് സൗദി ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. ഈ 3 രാജ്യങ്ങളില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും സൗദിയിലേക്കുള്ള നേരിട്ടുള്ള പ്രവേശനത്തിനും വിലക്കേര്‍പ്പെടുത്തി.

ഈ നാല് രാജ്യങ്ങളില്‍ നിന്നുള്ള സൗദി പൗരന്‍മാര്‍ അല്ലാത്ത യാത്രക്കാര്‍ക്ക് 14 ദിവസം മറ്റേതെങ്കിലും രാജ്യത്ത് കഴിഞ്ഞ ശേഷം മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. നേരിട്ടു സൗദിയിലേക്ക് യാത്ര ചെയ്യുന്ന സൗദികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റെൻ നിര്‍ബന്ധമാണ്. റിപാട്രിയേഷന്‍ വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ബാധകമല്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യ ഉള്‍പ്പെടെ 9 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ടു സൗദിയില്‍ പ്രവേശിക്കുന്നതിന് നേരത്തെ വിലക്ക് ഉണ്ട്.

Post a Comment

0 Comments