banner

പരീക്ഷ ബഹിഷ്ക്കരിച്ച വിദ്യാർത്ഥികളും പോലീസും ഏറ്റുമുട്ടി; ക്ലാസ് മുറികളിൽ കേരളാ പോലീസിൻ്റെ ലാത്തിച്ചാർജ്ജ്, സംഭവം കൊല്ലത്ത്

കൊല്ലം : സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ പരീക്ഷ ഓൺലൈനായി നടത്തണമെന്നാവശ്യപ്പെട്ട് കൊല്ലത്തെ സ്വകാര്യ എൻജീനിയറിംഗ് കോളേജിൽ കെ.എസ്.യു നടത്തിയ മാർച്ചിൽ പോലീസുമായി സംഘർഷം. നിരവധി തവണ വിദ്യാർത്ഥികളും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ലാത്തി ചാർജിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. 

കെ.എസ്.യു ആഹ്വാനം ചെയ്ത പരീക്ഷാ ബഹിഷ്കരണ സമരമായിരുന്നു നടന്നത് തുടർന്ന് പൊലീസുമായി ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ജസീൽ എന്ന വിദ്യാർത്ഥിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പരീക്ഷ ഓൺലൈനായി നടത്തണമെന്ന ആവശ്യമാണ് കെ.എസ്.യു മുന്നോട്ട് വച്ചത്. സാങ്കേതിക സർവ്വകലാശാലയുടെ തീരുമാനത്തിനെതിരെ എൻജീനിയറിംഗ് കോളേജുകളിൽ പരീക്ഷാ ബഹിഷ്കരണത്തിന് കെ.എസ്.യു ടെക്‌നിക്കൽ വിംഗാണ് ആഹ്വാനം നടത്തിയത്. വരും മണിക്കൂറുകളിൽ അധികൃതരുടെ ഭാഗത്ത് നിന്ന് കൂടുതൽ പ്രതികരണങ്ങൾ പുറത്ത് വരുമെന്നാണ് കരുതുന്നത്.

Post a Comment

0 Comments