നിസാർ കരുവ
കൊല്ലം : മങ്ങാട് കുരിശടിമുക്കിൽ വാഹനം ഇടിച്ച് ജീവനറ്റ് കിടന്ന പൂച്ചയെ സംഭവ സ്ഥലത്തു കൂടി ബൈക്കിൽ ജോലി ആവശ്യത്തിനായി പോയ SYS സാന്ത്വനം പ്രവർത്തകനായ ഷമീർ ഇഞ്ചവിള കണ്ടു, തൻ്റെ വാഹനം സൈഡിൽ ഒതുക്കി വെച്ച് സാഹചര്യം മനസിലാക്കിയ ഒരു സന്നദ്ധ സേവകന്റെ ചടുലമായ നീക്കം. അടുത്ത വീട്ടിൽ നിന്നും മൺവെട്ടി സംഘടിപ്പിച്ചു. നിമിഷനേരം കൊണ്ട് സൈഡിൽ കുഴി റെഡിയായി.
ആരെയും സഹായത്തിന് വിളിക്കാതെ സ്വന്തമായി തന്നെ ആ പൂച്ചയുടെ ശരീരം മണ്ണിട്ട് മൂടിയിട്ട് ഒന്നും സംഭവിക്കാത്ത പോലെ അയാൾ പോയി.
ഒരുപാട് പേർക്ക് ഉണ്ടായേക്കാവുന്ന വലിയ ബുദ്ധിമുട്ടാണ് അദ്ദേഹം
നീക്കിയത്. ഒരു പക്ഷേ അദ്ദേഹത്തിനോ അദ്ദേഹത്തിനെ നയിക്കുന്ന പ്രസ്ഥാനത്തിനോ ഇതൊരു സാധാരണ പ്രവർത്തനമായിരിക്കാം.
ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോലും മത്സരിക്കാൻ ഇല്ലാത്ത ഇവർ ഈ ചെയ്യുന്നത് ഭൗതികമായ ഒരു ലാഭവും ആഗ്രഹിക്കാതെയാണ് എന്നുള്ളത് അത്ഭുത പെടുത്തുന്നതാണ്. ഇത്തരം പ്രവർത്തകരെ വാർത്തെടുക്കുന്നതിനായി എസ് വൈ എസ് സംഘടനയും അതിന്റെ നേതൃത്വവും കാണിക്കുന്ന ആത്മാർഥതയെ എത്ര പ്രശംസിച്ചിച്ചാലും അധികമാകില്ല..
ആരും ശ്രദ്ധിക്കാതെ പോകുന്ന ഇത്തരം നിസാര കാര്യങ്ങളിൽ മാത്രമല്ല ഇവരുടെ ജാഗ്രത. കോവിഡ് ബാധിച്ചു മരിച്ച എത്രയോ മനുഷ്യരെയാണ് ജാതിയോ മതമോ ഒന്നും നോക്കാതെ സംസ്കരിക്കാൻ മുന്നോട്ടു വന്നതും ഈ സാന്ത്വന പ്രവർത്തകർ തന്നെയാണ്.
കോവിഡ് കാലത്ത് ജീവന് രക്ഷാ മരുന്നുകൾ പോലും കിട്ടാത്ത സാഹചര്യം.. ജനങ്ങൾ വിഷമിച്ച സന്ദർഭത്തിൽ SYS സാന്ത്വന ശൃംഖല തന്നെ സൃഷ്ടിക്കുകയായിരുന്നു.
തിരുവനന്തപുരം മുതൽ കാസർകോട് വരെ ജില്ലയിലെ പ്രവർത്തകർ അണി നിരന്നപ്പോൾ കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ ഏവർക്കും അവശ്യ മരുന്നുകൾ ലഭിക്കുകയായിരുന്നു..
വിദേശ രാജ്യങ്ങളിൽ കഴിയുന്ന രോഗികളായ പ്രവാസികൾക്ക് നാട്ടിൽ നിന്നും മരുന്ന് എത്തിക്കാൻ SYS പ്രത്യേക ഹെൽപ് ഡെസ്കും കൊറിയർ സംവിധാനവും ഏർപ്പെടുത്തി..
അങ്ങനെ ദുരിത കയങ്ങളിൽ ആശ്വാസ
തുരുത്തുകൾ ആയി മാറുകയാണ് ഈ പ്രസ്ഥാനം..
ആത്മീയമായ മോട്ടിവേഷൻ തന്നെയാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് കാരണമാകുന്നത്.
അശരണരുടെയും ആലംബഹീനരുടെയും കണ്ണീർ ചാലുകളിൽ സാന്ത്വനത്തിന്റെ കൈലേസുമായി ഓടിയെത്തുന്ന എസ് വൈ എസ് ന്റെ പ്രവർത്തകർ.
ചിലപ്പോൾ വീണ്ടും ക്രൂശിക്കപ്പെടാൻ സാധ്യതയുള്ള ഒരു ചലനമറ്റ ശരീരത്തെയാണ് ഷമീർ ഇഞ്ചവിള രക്ഷിച്ചത്. ഷമീർ ഇഞ്ചവിള യുടെ പ്രവർത്തനത്തിന് അഷ്ടമുടി ലൈവിൻ്റെ ആശംസകൾ......❤️
0 Comments