Latest Posts

ചേച്ചിയുടെ ഭർത്താവിനെ തട്ടിയെടുത്തതല്ല, ബലംപ്രയോഗിച്ച് കൊണ്ടുപോയതെന്നു അനിയത്തി; കൊല്ലത്തെ കേസിൽ വഴിത്തിരിവ്.

കൊല്ലം : ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് സഹോദരി ഭർത്താവിനൊപ്പം യുവതി ഒളിച്ചോടിയ സംഭവത്തിൽ വഴിത്തിരിവ്. സഹോദരി ഭർത്താവിനൊപ്പം ഒളിച്ചോടിയതല്ലെന്നും ബലം പ്രയോഗിച്ച് തട്ടികൊണ്ട് പോയതാണെന്നും യുവതി പോലീസിൽ പരാതി നൽകി. കഴിഞ്ഞ മാസമാണ് യുവതിയെയും സഹോദരി ഭർത്താവിനെയും മധുരയിലെ ലോഡ്ജിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. റിമാന്റിലായിരുന്ന യുവതി ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷമാണ് പോലീസിൽ പരാതി നൽകിയത്. പരാതി സ്വീകരിച്ച പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് സഹോദരി ഭർത്താവിനൊപ്പം പോയതല്ല എന്നാണ് യുവതി പരാതിയിൽ പറയുന്നത്. സഹോദരി ഭർത്താവായ യുവാവ് തന്നെ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് ലഹരിമരുന്ന് നൽകി പീഡിപ്പിക്കുകയും നഗ്ന്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നതായും യുവതി പറയുന്നു. കൂടെ വന്നില്ലെങ്കിൽ നഗ്ന്ന ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടികൊണ്ട് പോയതെന്നും യുവതി പരാതിയിൽ പറയുന്നു. സഹോദരി ഭർത്താവിനെ ഭയന്നാണ് ഇക്കാര്യങ്ങൾ നേരത്തെ പോലീസിനോട് പറയാതിരുന്നതെന്നും യുവതി പോലീസിനോട് പറഞ്ഞു.

HIGHLIGHTS : Iravipuram, 

0 Comments

Headline