തിരുവനന്തപുരം : കടകള്‍ തുറക്കുന്ന കാര്യം സംബന്ധിച്ച് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച സൗഹാര്‍ദപരമായിരുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു.ശനിയും ഞായറും ലോക്ഡൗണ്‍ നിയമം ലംഘിച്ച് കടതുറക്കല്‍ സമരം നടത്തുമെന്ന തീരുമാനം പിന്‍വലിച്ചതായും അദ്ദേഹം പറഞ്ഞു. 'കടകള്‍ തുറക്കുന്ന കാര്യം മുഖ്യമന്ത്രി പ്രഖ്യാപിക്കും. പ്രശ്‌ന പരിഹാരത്തിന് അടിയന്തരമായി ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിക്ക് മനസ്സിലായിട്ടുണ്ട്. സമരത്തിന്റെ ആവശ്യമില്ല. ഇളവുകള്‍ സംബന്ധിച്ച് ഇന്നുതന്നെ പ്രഖ്യാപിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വ്യാപാരികളെ ഭീഷണിപ്പെടുത്താന്‍ ഉദ്ദേശിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു' -നസിറുദ്ദീന്‍ പറഞ്ഞു.
HIGHLIGHTS : No direct struggle, happy with discussions with CM; T. Nasiruddin (State President vves)
0 Comments